- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി; രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ഉപ്പുതറ സ്വദേശികളായ സരസമ്മയും രാജേഷും തൂങ്ങി മരിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന്
എരൂർ: ഉപ്പുതറ സ്വദേശികളായ അമ്മയും മകനും തൂങ്ങി മരിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നെന്ന് റിപ്പോർട്ട്്. ലേബറിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് ഇടുക്കി കട്ടപ്പന ഉപ്പുതറ ടെംപിൾ റോഡ് തോപ്പിൽ വിശ്വംഭരന്റെ ഭാര്യ സരസമ്മ (67), മകൻ രാജേഷ് (42) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്യ
എരൂരിൽ ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന രാജേഷ്. വെള്ളി രാത്രി അമ്മയെ കാണാനെന്നു പറഞ്ഞ് എരൂരിലെ വീട്ടിൽ നിന്നിറങ്ങിയ രാജേഷ് രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണു ഇന്നലെ ഉച്ചയോടെ മൃതദേഹം കാണുന്നത്.
കരിങ്ങാച്ചിറയിൽ ജോബ് കൺസൽറ്റൻസി സ്ഥാപനത്തിലെ ജീവനക്കാരനാണ്. സരസമ്മ ഇതേ സ്ഥാപനത്തിന്റെ ഉടമയുടെ ചോറ്റാനിക്കരയിലെ വീട്ടിലായിരുന്നു ജോലി നോക്കിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. രാജേഷിന്റെ ഭാര്യ നിഷ. മക്കൾ: ഷാരുൺ, മീനാക്ഷി.