- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലു കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ 10,000 രൂപ; ഡൽഹിയിൽ ആമ്പുലൻസുകാർ നടത്തുന്നത് പകൽ കൊള്ള: കോവിഡിൽ നടക്കുന്ന പിടിച്ചു പറിയുടെ ചിത്രം വ്യക്തമാക്കി് ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ സർവ്വ നാശം വിതച്ചിരിക്കുകയാണ്. കോവിഡ് രാജ്യത്തിന്റെ എല്ലാ മേഖലകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുമ്പോൾ ഒരുമിച്ചുനിന്ന് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. പിന്തുണയുമായി ലോകരാജ്യങ്ങളും അണിനിരക്കുന്നു. എന്നാൽ കോവിഡിൽ നടക്കുന്ന പകൽ കൊള്ളയുടെ യഥാർത്ഥ ചിത്രം തുറന്നുകാട്ടുകയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര.
കോവിഡ് രൂക്ഷമായ ഡൽഹിയിൽ രോഗികളെ പിടിച്ചു പറിക്കുന്ന ചില ആംബുലൻസ് സർവീസുകാരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. വെറും നാലു കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ 10,000 രൂപയാണ് ഈടാക്കുന്നത്. ഇതിന്റെ ബില്ല് സഹിതം പങ്കുവച്ചാണ് അരുൺ ബോത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂന്നു ദിവസം മുൻപ് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ രാജ്യമെങ്ങും ചർച്ചയാണ്.
പിത്തംപുരയിൽനിന്ന് ഫോർട്ടിസ് ആശുപത്രിയിലേക്കുള്ള നാല് കിലോമീറ്റർ ദൂരത്തിനാണ് 10,000 രൂപ ആംബുലൻസ് സർവീസുകാർ ഈടാക്കിയത്. 'ഇപ്പോൾ ലോകം നമ്മളെ നോക്കുന്നുണ്ട്. അവർ നമ്മുടെ ധാർമിക മൂല്യങ്ങളെയും ശ്രദ്ധിക്കുന്നു.' അദ്ദേഹം കുറിച്ചു.