- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയതി നീട്ടി; ആദായ നികുതി റിട്ടേൺ മെയ് 31 വരെ സമർപ്പിക്കാം
ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് മെയ് 31 വരെ ദീർഘിപ്പിച്ചു. യഥാസമയം റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവർക്കും പുതുക്കി നൽകേണ്ടവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
148-ാം വകുപ്പ് പ്രകാരമുള്ള നോട്ടിസിനു മറുപടിയായി ഏപ്രിൽ ഒന്നിനോ ശേഷമോ സമർപ്പിക്കേണ്ട റിട്ടേണുകളും മെയ് 31നു മുൻപ് സമർപ്പിച്ചാൽ മതി. നികുതി തർക്കങ്ങൾ ഉന്നയിക്കാനും കമ്മിഷണർക്ക്? അപ്പീൽ നൽകാനുമുള്ള തീയതിയും മെയ്? 31ലേക്കു? നീട്ടി. കേരളത്തിൽ 25,000 രൂപയ്ക്കും ഒരുലക്ഷം രൂപയ്ക്കും ഇടയിൽ ആദായ നികുതി നൽകുന്ന ബിസിനസുകാരാണു റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവരിൽ ഏറെയും. ഇതു സംബന്ധിച്ച് ഏറ്റവും അധികം നിവേദനങ്ങൾ ലഭിച്ചതും കേരളത്തിൽ നിന്നാണ്.
2019-20 വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിയായിരുന്ന 2021 മാർച്ച് 31നു സമർപ്പിക്കാൻ കാത്തിരുന്നവരാണ് അവസാന മണിക്കൂറുകളിൽ നികുതിവകുപ്പിന്റെ വെബ്സൈറ്റ് നിർജീവമായതിനെത്തുടർന്നു ബുദ്ധിമുട്ടിലായത്.