- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്ളോറൽ പ്രിന്റുള്ള ഒറ്റയുടുപ്പിട്ട് ഷാർലറ്റ് രാജകുമാരി; ഈ സുന്ദര ചിത്രവും പകർത്തിയത് കെയ്റ്റിന്റെ ക്യാമറക്കണ്ണുകൾ; വില്യമിന്റെയും കെയ്റ്റിന്റെയും ഏക പെൺതരിയുടെ ആറാം ജന്മദിന ചിത്രം പങ്കുവച്ച് ആരാധകർ
കുസൃതിച്ചിരി മായാത്ത മുഖവുമായി നിറയെ പൂക്കൾ വിരിയിച്ചുനിൽക്കുന്ന കുട്ടിക്കുപ്പായവുമിട്ട് പുറത്തെത്തിയ ഷാർലെറ്റ് രാജകുമാരിയുടെ ചിത്രം ആഘോഷമാക്കുകയാണ് ബ്രിട്ടനിലെ രാജഭക്തർ. രണ്ട് സഹോദരന്മാർക്കിടയിലെ ഏക പെങ്ങളായ ഷാർലറ്റിന് പക്ഷെ എന്നും തികഞ്ഞ ആത്മവിശ്വാസമാണ്. നിശ്ചയദാർഢ്യം ഏറെയുള്ള പെൺകുട്ടി എന്നാണ് കുടുംബസുഹൃത്തുക്കളും ബന്ധുക്കളും ഷാർലറ്റിനെ വിശേഷിപ്പിക്കുന്നത്.
ഷാർലറ്റിന്റെ ആറാം ജന്മദിനത്തോടനുബന്ധിച്ച് അമ്മ കെയ്റ്റ് തന്റെ സ്വന്തം ക്യാമറയിൽ പകർത്തിയതായിരുന്നു ഇന്നലെ വൈറലായ ചിത്രം. കുഞ്ഞുങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി, അവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് വില്യമും കെയ്റ്റും പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ചില സുപ്രധാന സന്ദർഭങ്ങളിൽ മാത്രമേ അവർ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ആരോഗ്യപ്രവർത്തകരെ ആദരിക്കാനായി സഹോദരന്മാർക്കൊപ്പം നിന്ന് കരഘോഷം മുഴക്കുന്ന കുഞ്ഞ് ഷാർലറ്റിന്റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു.
കുറച്ചുകൂടി കഴിയുമ്പോൾ, രാജാവിന്റെ ഏക പുത്രി എന്ന നിലയിൽ ഷാർലറ്റിന് ഏറെ നിയന്ത്രണങ്ങളിൽ ഒതുങ്ങി ജീവിക്കെണ്ടിവരും. അതുകൊണ്ടുതന്നെ ഇപ്പോൾ അവർക്ക് സ്വാഭാവികമായ ജീവിതം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് വില്യമും കെയ്റ്റും. യൂജിനി രാജകുമാരിയുടേ വിവാഹവേളയിൽ ബ്രൈഡ്സ് മെയ്ഡായി എത്തിയ ഷാർലറ്റ് കാണികളുടെ മനം കവർന്നിരുന്നു. 13 മാസം മാത്രം പ്രായമുള്ളപ്പോൾ, രാജ്ഞിയുടെ തൊണ്ണൂറാം ജന്മദിന വേളയിൽ ബക്കിങ്ഹാം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുള്ള ചിത്രമാണ് ഷാർലറ്റിന്റേതായി ആദ്യം പുറത്തുവന്നത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾക്കൊപ്പം ഷാർലറ്റും സഹോദരങ്ങളും അമ്മയോടും അച്ഛനോടുമൊപ്പം അവരുറ്റേ പത്താം വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഡയാന എന്ന മദ്ധ്യനാമം നൽകിയിട്ടുള്ള ഷാർലറ്റിനേയും മാമോദീസ മുക്കിയത്, തന്റെ മുത്തശ്ശി ഡയാനാ രാജകുമാരിയെ മാമോദീസ മുക്കിയ സാൻഡ്രിൻഘാം പള്ളിയിൽ വച്ചുതന്നെയാണ്. ഇപ്പോഴും ഓരോ മാതൃദിനത്തിലും ഷാർലറ്റും സഹോദരൻ ജോർജ്ജും തങ്ങളുടെ മുത്തശ്ശി, ഡയാനാ രാജകുമാരിക്ക് ആശംസകൾ തയ്യാറാക്കുമത്രെ.