കണ്ണുർ: അഴീക്കോട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടെണ്ണലിൽ തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചു. പോസ്റ്റൽ വോട്ട് യു.ഡി.എഫ് കൗണ്ടിങ് ഏജന്റിന്റെയും സ്ഥാനാർത്ഥിയുടെയും മുൻപിൽ വെച്ച് എണ്ണണമെന്ന ആവശ്യമായിരുന്നു തർക്കത്തിനിടയാക്കിയത്.

ഇതേ തുടർന്ന് വോട്ടെണ്ണൽ തടസപ്പെടുകയായിരുന്നു. തുടക്കത്തിൽ പോസ്റ്റൽ വോട്ടെണ്ണിയപ്പോൾ കെ.എം ഷാജി മുൻ പിലായിരുന്നുവെങ്കിലും പിന്നീട് പുറകോട്ട് മാറുകയായിരുന്നു' പോസ്റ്റൽ വോട്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷ് വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. പോസ്റ്റൽ വോട്ട് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും മുൻപിൽ നിന്നും എണ്ണണമെന്നാണ് ഇലക്ഷൻ കമ്മിഷൻ നിർദ്ദേശമെന്നും എന്നാലിത് ഏജന്റുമാർ എത്തുന്നതിന് മുൻപ് എണ്ണു കയാ യി രു ന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.

തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കണ്ണുരിൽ കെ.കെ.ശൈലജ8669 വോട്ടിന് മുൻപിലാണ് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പേരാവുരി ൽ സക്കീർ ഹുസൈനും മുൻപിലാണ് പയ്യന്നൂർ, കുത്തുപറമ്പ് തലശേരി, കല്യാശേരിയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വ്യക്തമായ മുന്നേറ്റം നടത്തുകയാണ്. എന്നാൽ ഇരിക്കുറിൽ മാത്രമാണ് യു.ഡി.എഫ് ആയിരം വോട്ടിന് മുൻപിലുള്ളത്..