ഡാളസ്: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണൽ സേവികാസംഘം മീറ്റിങ് മെയ് 4 (ചൊവ്വാഴ്ച) രാത്രി 8 മണിക്ക് (ടെക്സസ്) സൂം പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്നു.

ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ.ചെറിയാൻ തോമസ് സമ്മേളനത്തിൽ ധ്യാനപ്രസംഗം നടത്തും.റീജിയണിലെ എല്ലാ ഇടവകകളിലെയും സേവികാ സംഘാംഗങ്ങൾ മീറ്റിംഗിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് റീജിയൺ സേവികാ സംഘം സെക്രട്ടറിയും, ഭദ്രാസന കൗൺസിൽ അംഗവുമായ ജോളി ബാബു അഭ്യർത്ഥിച്ചു.

മീറ്റിങ് ഐഡി: 848 0152 2809
പാസ്സ് കോഡ് 493484