- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിങ്ങൾ ദന്തഗോപുരത്തിലാണോ ഉള്ളത്? 490 മെട്രിക് ടൺ അല്ല, 700 മെട്രിക് ടൺ ഓക്‌സിജനും ഡൽഹിക്ക് നൽകണം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഓക്‌സിജൻ ക്ഷാമം മൂലം നിരവധി പേർ ഡൽഹിയിൽ മരണപ്പെട്ടതിനു പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് മുഴുവൻ ഓക്‌സിജനും അടിയന്തരമായി വിതരണം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ഡൽഹിക്ക് ഓക്‌സിജന്റെ മുഴുവൻ ക്വാട്ടയും ഏതുവിധേനയും നൽകണമെന്ന് കോടതി നിർദേശിച്ചു.
'ഒട്ടകപ്പക്ഷിയെ പോലെ നിങ്ങളുടെ തല മണലിൽ കുഴിച്ചിടാം. ഞങ്ങൾ ചെയ്യില്ല. നിങ്ങൾ ദന്തഗോപുരത്തിലാണോ ഉള്ളത്? 490 മെട്രിക് ടൺ അല്ല, 700 മെട്രിക് ടൺ ഓക്‌സിജനും ഡൽഹിക്ക് നൽകണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്' കോടതി വ്യക്തമാക്കി.
ഡൽഹിയിലേക്കുള്ള ഓക്‌സിജൻ വിതരണത്തിലെ കുറവ് മെയ് മൂന്നിന് അർധരാത്രിയോ അതിനു മുൻപോ പരിഹരിക്കണമെന്ന് ഏപ്രിൽ 30ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഓക്സിജൻ ക്ഷാമം മൂലം രാജ്യതലസ്ഥാനത്ത് വർധിച്ചുവരുന്ന മരണങ്ങൾ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹൈക്കോടതി കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിരുന്നു.
'നിങ്ങൾ ഇപ്പോൾ എല്ലാം ക്രമീകരിക്കണം. നിങ്ങൾ വിഹിതം നൽകിയിട്ടുണ്ട്. നിങ്ങൾ അത് നിറവേറ്റണം. എട്ട് ജീവൻ നഷ്ടപ്പെട്ടു. ഞങ്ങൾക്ക് കണ്ണടയ്ക്കാൻ കഴിയില്ല' ജസ്റ്റിസ് വിപിൻ സംഖി, രേഖ പല്ലി എന്നിവരുടെ ബെഞ്ച് പറഞ്ഞു.