- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ഭരണ സമിതി അംഗം; സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായും പേരെടുത്തു; കോവിഡ് ബാധിച്ചു മരിച്ച സാഹിത്യകാരൻ കെ.വി.തിക്കുറിശ്ശിയുടെ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച സാഹിത്യകാരൻ കെ.വി.തിക്കുറിശ്ശി (88)യുടെ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌ക്കാരം. കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് അന്ത്യം. ഭാര്യയും മരുമകളും ഇതേ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ്.
കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി സ്വദേശിയായ വി.വി.കൃഷ്ണവർമൻ നായരാണ് കെ.വി.തിക്കുറിശ്ശി എന്ന പേരിൽ എഴുത്തിലൂടെ പേരെടുത്തത്. നിരവധി സാഹിത്യ കൃതികൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 1957ൽ തിരുവനന്തപുരത്തേക്കു ചേക്കേറിയ അദ്ദേഹം ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ഭരണ സമിതി അംഗവും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. 'ഭക്രാനംഗൽ' എന്ന ഖണ്ഡകാവ്യം 1960ൽ കേന്ദ്ര സർക്കാർ പുരസ്‌കാരം നേടി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പദ്യരൂപത്തിൽ എഴുതിയ 'സ്വാതന്ത്ര്യം തന്നെ അമൃതം' എന്ന ബൃഹത് ഗ്രന്ഥമാണ് അവസാനം പൂർത്തിയാക്കിയത്.
ഭാര്യ: ശ്യാമള ദേവി (മുൻ ഡപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്). മക്കൾ: ഹരിപ്രിയ (അദ്ധ്യാപിക, ഡൽഹി), ശ്യാം കൃഷ്ണൻ (ബാങ്ക് ഉദ്യോഗസ്ഥൻ, കാനഡ), മരുമക്കൾ: ഡോ. ഗോപകുമാർ (ഡൽഹി), ലിനി (ഫാർമസ്യൂട്ടിക്കൽ കമ്പനി ഉദ്യോഗസ്ഥ, കാനഡ.)


