- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗൺ അല്ല... വാക്സിനേഷൻ മാത്രമാണ് ലോകത്തിനുള്ള ഏക രക്ഷ; രണ്ട് ഡോസ് ഫൈസർ വാക്സിൻ എടുത്ത 95 ശതമാനം പേരും രോഗത്തെയും മരണത്തേയും അതിജീവിച്ചു; കോവിഡിനെ കീഴടക്കിയ ശേഷം ഇസ്രയേൽ നടത്തിയ പഠനം ലോകത്തിന് പ്രതീക്ഷ നൽകുന്നത് ഇങ്ങനെ
ഇനിയും നമ്മളെ അടച്ചുപൂട്ടി വീട്ടിലിരുത്താനൊന്നും കൊറോണയ്ക്ക് കഴിയില്ല. കോവിഡ് വ്യാപനം തടയുന്നതിന് വാക്സിൻ നല്ലെ ഉത്തമം എന്ന് ഒരു പഠനം വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ എന്നത് ആവശ്യമായി വരില്ലെന്നും പഠനത്തിൽ വ്യക്തമാകുന്നുണ്ട്. കോവിഡിനെ അതിജീവിച്ച് പഴയ ജീവിതത്തിലേക്ക് മടങ്ങിയ ഇസ്രയേലിൽ, യഥാർത്ഥ സ്ഥിതിഗതികൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. ഫൈസറിന്റെ രണ്ട് ഡോസ് വാക്സിനുകളും എടുത്തവരി 95 ശതമാനം പേരും രോഗത്തേയോ മരണത്തേയോ അതിജീവിച്ചതായി പഠനത്തിൽ തെളിഞ്ഞു.
ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ആദ്യ അവലോകനത്തിലാണ് ഇക്കാര്യ കണ്ടെത്തിയത്. ജനങ്ങൾക്ക് രണ്ടാമത്തെ ഡോസ് ഫൈസർ വാക്സിൻ കൂടി നൽകിത്തുടങ്ങിയതോടെ രോഗവ്യാപനത്തിൽ അഭൂതപൂർവ്വമായ കുറവാണ് ഉണ്ടായതെന്ന് ഈ അവലോകന റിപ്പോർട്ടിൽ പറയുന്നു. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രോഗവ്യാപനവും ആശുപത്രി പ്രവേശനവും പെട്ടെന്ന് കുറയുകയായിരുന്നു. പിന്നീട് യുവാക്കൾക്ക് വാക്സിൻ നൽകിത്തുടങ്ങിയപ്പോൾ, ആ വിഭാഗത്തിൽ പെട്ടവരിലും ഇത് ആവർത്തിച്ചു.
രോഗത്തെ തടയുവാൻ ആവശ്യമായ സമൂഹ പ്രതിരോധം അഥവാ ഹേർഡ് ഇമ്മ്യുണിറ്റി രൂപപ്പെടുത്താൻ വാക്സിനുകൾക്ക് കഴിയും എന്നുതന്നെയാണ് ഇത് തെളിയിക്കുന്നത്. എന്നാൽ, പരമാവധി ആളുകൾ വാക്സിൻ എടുത്തിരിക്കണം. ഇതുവഴി ഭാവിയിൽ ലോക്ക്ഡൗണുകൾ ഒഴിവാക്കാനും കഴിയും. വാക്സിനേക്കാൾ ഏറെയായി ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് രോഗവ്യാപനം തടയുവാൻ സഹായിച്ചതെന്ന് കഴിഞ്ഞമാസം ബോറിസ് ജോൺസൺ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇംഗ്ലണ്ടിലെ ഡെപ്യുട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ- ടാമും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
ഇതിനെ തുടർന്നായിരുന്നു, യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാകി ഒരു പഠനം ആരംഭിച്ചത്. ജനസംഖ്യയിലെ 72 ശതമാനത്തിലധികം പേർക്ക് ഇസ്രയേൽ ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസും നൽകിക്കഴിഞ്ഞിരിക്കുന്നു. മൂന്നാഴ്‌ച്ചത്തെ ഇടവേളയിലാണ് ഇസ്രയേലിൽ രണ്ട് ഡോസുകൾ നൽകുന്നത്.
ബ്രിട്ടനിലേതുപോലെ 12 ആഴ്‌ച്ച നീളൂന്ന ഇടവേളയിലല്ല. ജനുവരി 24 നും ഏപ്രിൽ 3 നും ഇടയിലായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ കണക്കുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഈ കാലയളവിലായിരുന്നു ബ്രിട്ടീഷ് വകഭേദം രൂക്ഷമായി വ്യാപിക്കുവാൻ തുടങ്ങിയത്.
നേരത്തേ സൂചിപ്പിച്ചതുപോലെ രോഗവ്യാപനം അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ ഉണ്ടായിരുന്ന സമയത്ത് അത് താഴ്‌ത്തിക്കൊണ്ടുവരാൻ വാക്സിന് സാധിച്ചു എന്നുമാത്രമല്ല, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷവും, രോഗവ്യാപന തോത് കുതിച്ചുയരാതെ പിടിച്ചുകെട്ടാനായി.
പരമാവധി പേർക്ക് വാക്സിൻ എടുത്താൽ വലിയൊരു പരിധിവരെ ലോക്ക്ഡൗണുകൾ ഒഴിവാക്കാൻ സാധിക്കും എന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ