- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തിലെ കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിൽ; വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 4,14,433 പുതിയ കേസുകൾ: പ്രതിദിന മരണ നിരക്ക് നാലായിരലത്തിലേക്ക് അടുക്കുന്നു: പേടിച്ചരണ്ട് ഇന്ത്യ
ന്യൂഡൽഹി: ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിൽ. വ്യാഴാഴ്ച മാത്രം രാജ്യത്ത് 4,14,433 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. മരണം നാലായിരത്തിന് അടുത്തെത്തി. 3920 പേരാണ് ഇന്നലെ രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. രോഗം ബാധിച്ച് 8,944 പേരാണ് രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. തുടർച്ചയായ 14-ാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് പുതിയ കോവിഡ് രോഗികൾ. 35 ലക്ഷം പേർ ചികിത്സയിലാണ്. ഇന്നലെ 3,920 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണ നിരക്ക് 2,34,071 ആയി ഉയർന്നു.
കേരളത്തിലും കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മാർച്ചിൽ നാൽപ്പതിനായിരത്തോളം കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്. മെയ് ആറ് ആയപ്പോഴേക്കും പ്രതിദിനം നാല് ലക്ഷത്തിന് മുകളിലായി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഓരോ ദിവസം കഴിയുന്തോറും വൻ കുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നത്.
കോവിഡ് ആദ്യ തരംഗത്തിൽ ലോകത്തിലെ ആകെ രോഗികളിൽ 18% മാത്രമായിരുന്നു ഇന്ത്യയിൽ. മെയ് 5ന് ലോകത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 57 ശതമാനവും ഇന്ത്യയിലാണ്. അതേസമയം യുഎസിൽ റിപ്പോർട്ട് ചെയ്തത് 6 ശതമാനം മാത്രം. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കുറവായാൽ മാത്രമാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കൂ.
ബംഗാളിലും ഡൽഹിയിലും ആഴ്ച തോറുമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. രാജസ്ഥാനിൽ ഇത് 62 ശതമാനവും. തമിഴ്‌നാട്, ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും കർണാടകയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.