- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച ജാബുവ രൂപത ബിഷപ് ബേസിൽ ഭൂരിയയുടെ സംസ്ക്കാരം ഇന്ന് രാവിലെ; 65കാരനായ ബിഷപ്പ് അന്തരിച്ചത് കോവിഡ് ബാധയെ തുടർന്ന്
ഇൻഡോർ: മധ്യപ്രദേശിലെ ജാബുവ രൂപതയുടെ ബിഷപ് ബേസിൽ ഭൂരിയ (65) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇൻഡോർ രൂപതയുടെ കീഴിലുള്ള സെന്റ് ഫ്രാൻസിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് 10ന് മേഘ്‌നഗറിലെ അനൻസിയേഷൻ കത്തീഡ്രലിൽ നടക്കും.
ഇൻഡോറിൽ നിന്നു 150 കിലോമീറ്റർ അകലെയുള്ള നഗരമാണ് ജാബുവ. ഇവിടത്തെ ആദിവാസി ക്രൈസ്തവ സമൂഹത്തിൽ നിന്നുള്ള മെത്രാനാണ് അദ്ദേഹം. സൊസൈറ്റി ഓഫ് ഡിവൈൻ വേഡ് എന്ന സന്യാസ സഭാംഗമായ ബേസിൽ ഭൂരിയയെ 2015 ജൂലൈ 18നാണ് ജാബുവ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്.
Next Story