ഗ്നതാ പ്രദർശനം നടത്തി ദുബായിക്ക് പിന്നാലെ ഉക്രൈനിലും പുലിവാല് പിടിച്ച് ഉക്രൈൻ മോഡലുകൾ. ദുബായിലെ ഫ്‌ളാറ്റിൽ നടന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തായതിന് പിന്നാലെ ഉക്രൈനിലെ ആഡംബര ബോട്ടിൽ നഗ്നതാ പ്രദർശനം നടത്തിയാണ് മോഡലുകൾ പണി മേടിച്ചത്. മണിക്കൂറുകളോളം ഇവർ ബോട്ടിൽ നഗ്‌നതാ പ്രദർശനം നടത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതോടെയാണ് തുർക്കിഷ് ഭരണകൂടം ഇവർക്കെതിരെ രംഗത്ത് വന്നത്.

ദുബായ് സംഭവം പുനരാവിഷ്‌കരിക്കുകയായിരുന്നു ലക്ഷ്യം. സംഭവം നടന്നത് വിശുദ്ധമാസമായ റംസാനിലാണ് എന്നത് അതിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. 'വിശുദ്ധമാസത്തിൽ ഇത്തരം ചിത്രങ്ങൾ പുറത്തുവരുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് ജനങ്ങളെ ആശങ്കാകുലരാക്കുന്നു. ' സംഭവത്തെ ഉദ്ധരിച്ച് ഒരു ടർക്കിഷ് ദിന പത്രം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. വനിതാ മോഡലുകൾക്കൊപ്പം രണ്ടു പുരുഷന്മാരെയും ചിത്രത്തിൽ കാണാം. പലപോസുകളിലുള്ള നഗ്‌നചിത്രങ്ങളാണ് പ്രചരിക്കപ്പെടുന്നത്. സംഭവത്തെ കുറിച്ച് ഒരു വനിതാ മോഡൽ പറയുന്നത് ഇങ്ങനെ: 'പൊതുജന ശ്രദ്ധയില്ലാതെ കടലിനു നടുവിൽ ബോട്ടിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ ആ സമയം അതുവഴി വന്നവരിൽ ആരോ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.' വനിതാ മോഡൽ പറയുന്നു.

' മുസ്ലിം രാജ്യങ്ങളിൽ നഗ്‌ന ചിത്രങ്ങൾ എടുക്കാതിരിക്കുന്നതാണ് നല്ലെതന്ന് നമുക്കറിയാം. ദുബായിൽ ബാൽക്കണിയിൽ നടത്തിയ നഗ്‌ന ഫോട്ടോഷൂട്ടിനു ശേഷമാണ് ഈ സംഭവമെന്നത് ഞങ്ങൾക്ക് വ്യക്തമായിരിക്കുന്നു. തെറ്റുകളിൽ നിന്ന് തന്നെ പാഠം പഠിക്കണമെന്നതിനാലാണ് ഞങ്ങൾ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ചത്. തുർക്കിയിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും നിങ്ങൾക്ക് ഒരിക്കലും ഒരു നഗ്‌ന ഫോട്ടോ ഷൂട്ട് നടത്താൻ സാധിക്കില്ല. നിർബന്ധമാണെങ്കിൽ രഹസ്യമായി മാത്രം നടത്താമെന്ന് ഈ സംഭവത്തിലുടെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ' ചിത്രീകരണത്തിൽ പങ്കാളിയായ മറ്റൊരു വനിതാ മോഡൽ വ്യക്തമാക്കി. സംഭവത്തിൽ മോഡലുകൾക്കെതിരെ തുർക്കി നടപടി എടുത്തതായാണ് റിപ്പോർട്ടുകൾ.