- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് ജൈവ യുദ്ധം; ലോകത്തെ ദുരന്തത്തിലേക്ക് നയിച്ചത് ലാബിൽ സൃഷ്ടിച്ചെടുത്ത വൈറസ്: കോവിഡ് ദുരന്തത്തിന് പിന്നിൽ ചൈനയെന്ന് ബ്രസീൽ പ്രസിഡന്റ്
ലോകത്ത് സർവ്വ നാശം വിതച്ച കോവിഡ് 19 ദുരന്തത്തിന് കാരണം ചൈനയാണെന്ന് പറയാതെ പറഞ്ഞ് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ലാബിൽ സൃഷ്ടിച്ചെടുത്ത വൈറസാണ് ലോകത്തെ ദുരന്തത്തിലേക്ക് നയിച്ചത്. ഇതൊരു ജൈവയുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു പുതിയ വൈറസാണ്, ഇത് ലബോറട്ടറിയിൽ സൃഷ്ടിച്ചതാണോ അതോ ചില മൃഗങ്ങളുടെ മാംസം ഭക്ഷിച്ചതുകൊണ്ടാണോ വന്നതെന്ന് ആർക്കും അറിയില്ലെന്നും ബ്രസീലിയയിലെ പ്ലാനാൾട്ടോ പാലസിൽ നടത്തിയ പ്രസംഗത്തിൽ ബോൾസോനാരോ പറഞ്ഞു.
ജൈവ യുദ്ധത്തിന്റെ ഭാഗമായാണ് കോവിഡ് -19 സൃഷ്ടിച്ചതെന്ന് ബ്രസീൽ പ്രസിഡന്റ് കൂടി പറഞ്ഞതോടെ ചൈനയ്‌ക്കെതിരെ മറ്റൊരു രാജ്യാന്തര നീക്കം കൂടി തുടങ്ങി. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കോവിഡിന് പിന്നിൽ ചൈനയാണെന്ന് ആരോപിച്ചിരുന്നു.
പക്ഷേ, രാസ, ജൈവ, റേഡിയോളജിക്കൽ യുദ്ധങ്ങളെക്കുറിച്ച് സൈന്യത്തിന് എല്ലാം അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ലോകത്തിന് യുദ്ധം ചെയ്യാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ട്. കോവിഡ് കാലത്ത് ഏത് രാജ്യത്തിന്റെ ജിഡിപിയാണ് ഏറ്റവും കൂടുതൽ വളർന്നത്? എന്നും ബോൾസോനാരോ ചോദിച്ചു. കഴിഞ്ഞ വർഷം വളർച്ച കൈവരിച്ച ഏക ജി -20 സമ്പദ്വ്യവസ്ഥയായ ചൈനയെ ആണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷത്തെ ചൈനയുടെ ജിഡിപി 2.3 ശതമാനം വർധിച്ചുവെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് മഹാമാരി പ്രതിരോധിക്കുന്നതിനിടെ നിരവധി വിവാദപരമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ബോൾസോനാരോ. ചൈന ബ്രസീലിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാൽ പ്രസിഡന്റിന്റെ പ്രതികരണങ്ങൾ ചില നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. എന്നാൽ അടുത്തിടെ നടത്തിയ ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടിൽ പറയുന്നത് ചൈനീസ് ലാബിൽ നിന്നല്ല വൈറസ് പുറത്തുവന്നത് എന്നാണ്. വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്നും റിപ്പോർട്ടിലുണ്ട്.