- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തത് 150ലേറെ പേർ; പങ്കെടുത്ത നൂറിലധികം പേർക്ക് കോവിഡ്: 21 മരണം

X
ജയ്പൂർ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌ക്കാര ചടങ്ങിൽ 150 ലേറെ പേർ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 21 പേർ മരിച്ചു. രാജസ്ഥാനിലെ സീക്കർ ജില്ലയിലെ ഖീർവാ ഗ്രാമത്തിലാണ് സംഭവം.
ഏപ്രിൽ 21 നാണ് കോവിഡ് ബാധിതന്റെ സംസ്‌ക്കാരം നിയന്ത്രണങ്ങൾ പാലിക്കാതെ നിരവധി പേരെ പങ്കെടുപ്പിച്ച് നടന്നത്. മൃതദേഹം പൊതിഞ്ഞുകൊണ്ടുവന്ന കവർ നീക്കം ചെയ്ത ഗ്രാമീണർ മരിച്ചയാളുടെ ദേഹത്ത് തൊട്ടും അന്തിമോപചാരം അർപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസരയുടെ മണ്ഡലത്തിൽ നടന്ന സംഭവം അദേഹം തന്നെയാണ് സോഷ്യൽമീഡിയയിലുടെ പങ്കുവെച്ചത്. എന്നാൽ അഞ്ച് മരണം മാത്രമേ കോവിഡ് മൂലം ഉണ്ടായിട്ടുള്ളു എന്നാണ് ഔദ്യോഗിക ഭാഷ്യം.
Next Story

