- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിന്റെ മുഴുവൻ കരുതലും കരുണയും ഇന്ത്യയിലേക്ക് ആവശ്യമുണ്ടെന്ന് ബഹറൈൻ ഇന്ത്യൻ അംബാസിഡർ
ഇന്ത്യ മഹാരാജ്യം ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ലോകത്തിന്റെ മുഴുവൻ കരുതലും കരുണയും ഇന്ത്യയിലേക്ക് ആവശ്യമുണ്ടെന്നും ബഹറൈൻ ഇന്ത്യൻ അംബാസിഡർ . ഹിസ് എക്സലൻസി പ്രിയൂഷ് ശ്രീവാസ്തവയുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സംഘടനകളുടെയും വിദേശ ഇന്ത്യക്കാരുടെയും സഹകരണത്തോടെ ബഹ്റൈൻ കേരളീയ സമാജം വിപുലമായ മെഡിക്കൽ സഹായങ്ങൾ നാട്ടിലയക്കാൻ ശ്രമങ്ങൾ നടക്കുന്നതായി പി.വി രാധാകൃഷ്ണപി ള്ള അറിയിച്ചു.ഇരുന്നൂറിലധികം ഓക്‌സിജൻ സിലിഡണ്ടറുകൾ ഇതിനോടകം തന്നെ സമാജം സജ്ജമാക്കിയിട്ടുണ്ട് .മനുഷ്യത്യപരമായ ഈ ജാഗ്രത പൂർണ്ണമായ ഈ പരിശ്രമങ്ങൾക്ക് വിദേശ മലയാളികളും സ്വദേശികളും നൽകുന്ന സഹകരണം പ്രശംസനീയമാണ് എന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.
കേരളത്തിലെയും സ്ഥിതി അപകടകരമായ നിലയിലേക്ക് വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ നോർക്കയിൽ നിന്ന് സഹായമഭ്യർത്ഥിച്ച് കൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ടെന്നും കേരളത്തിലേക്കും പ്രത്യേക ശ്രദ്ധ പതിയേണ്ട സമയമാണെന്നും, മലയാളി സംഘടനകൾ, ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിങ്ങനെ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ ഈ കേരളത്തിന്റെ വിഷമാവസ്ഥയിൽ ഈ സാഹചര്യത്തെ അതീജീവിക്കാനാവും ഇതിനായി എല്ലാ സുമനസ്സുകളും ബഹ്റൈൻ കേരളീയസമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓക്‌സിജൻ സിലിഡണ്ടറടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ശേഖരണത്തിൽ പങ്കാളികളാകണമെന്നു പി.വി രാധാകൃഷ്ണ പിള്ള അഭ്യർത്ഥിച്ചു.