- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കോവിഡ് അതിതീവ്ര വ്യാപനമെന്ന് റിപ്പോർട്ട്; നാൽപത് ആരോഗ്യപ്രവർത്തകരിൽ രോഗബാധയുണ്ടായത് തിരിച്ചടിയാകുന്നു

കണ്ണൂർ: കണ്ണൂരിൽ കോവിഡ് അതിതീവ്രവ്യാപനത്തിലെക്കെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ജില്ലയിൽ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത് കാൽലക്ഷം കഴിഞ്ഞു. വരും ദിനങ്ങളിൽ കോവിഡ്് പോസറ്റീവ് കേസുകളുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെആശങ്ക. അതുകൊണ്ടു തന്നെ യുദ്ധസമാനമായ സാഹചര്യങ്ങളാണ് കണ്ണൂരിൽ കലക്ടർ ടി.വിസുഭാഷിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനവ് കണ്ണൂർ കോർപറേഷനിലാണ്. 200-ലധികം കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെയായി 25541 പേരാണ് കണ്ണൂർ ജില്ലയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 2297 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 32.99 ആയി ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് ഉയർന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന കണക്ക്. ഇതിൽ കഴിഞ്ഞ ദിവസം 40 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത് പ്രതിരോധ പ്രവർത്തനങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
കണ്ണൂർ കോർപറേഷൻ കൂടാതെ തലശേരി, പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകളും ഒൻപതോളം ഗ്രാമപഞ്ചായത്തുകളും അതിതീവ്ര കോവിഡ് വ്യാപന ഭീഷണിയിലാണ്. ലോക്ക് ഡൗൺ കർശനമാക്കിയിട്ടും ഇവിടങ്ങളിൽ രോഗവ്യാപനം പടരുന്നത് തടയാൻ കഴിയുന്നില്ലെന്നാണ് സൂചന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നായി കണ്ണൂർ മാറിയിട്ടുണ്ട്.
109785 കേസുകളാണ് ഇതുവരെയായി കണ്ണൂരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 81102 പേരാണ് ഇതുവരെയായി രോഗം ഭേദമായവരുടെ എണ്ണം.458 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. നിലവിലുള്ള കോവിഡ് പോസറ്റീവ് കേസുകളിൽ 24859 പേർ വീടുകളിലും 682 പേർ വിവിധ ആശുപത്രികളിലും ചികിത്സയിലുമാണ്. ജില്ലയിൽ തലശേരി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സഥാപിച്ചത് വലിയൊരു തോതിൽ ആശ്വാസകരമായിട്ടുണ്ട്. തളിപ്പറമ്പ് ജനറൽ ആശുപത്രിയിലും കണ്ണൂർ ജില്ലാ ആശുപത്രിയിലും ഇതിനായുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

