ബ്രാഡ്‌ഫോഡ്: ഒരു മുത്തശ്ശിക്കഥ പോലെ വിചിത്രമാണ് ബ്രിട്ടനിലെ പൗലയെന്ന സ്ത്രിയുടെ ജീവിതം.അത്രപെട്ടെന്ന് നമുക്ക് വിശ്വാസം വരണമെന്നില്ല അവർ അവരുടെ ജീവിതം പറയുമ്പോൾ.പക്ഷെ തെളിവുസഹിതം കാട്ടുമ്പോൾ വിശ്വസിക്കാതെ പിന്നെങ്ങിനെ;സംഭവം മറ്റൊന്നുമല്ല തന്റെ ഈ പ്രായത്തിനിടക്ക് 52 തവണ അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയതായാണ് ഇവർ അവകാശപ്പെടുന്നത്. ഇതിന് തെളിവായി കാട്ടുന്നതാകട്ടെ ശരീരത്തിലെ വിചിത്രമായ ചില പാടുകളും.

ശരീരത്തിലെ പാടുകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിചിത്രമായ ഈ ജീവിത കഥ പുറംലോകമറിഞ്ഞത്.തന്റെ ജീവിതത്തിൽ 52 തവണയിൽ കൂടുതൽ അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയതായാണ് അമ്പത്കാരിയായ പൗല അവകാശപ്പെടുന്നത്.ആറാമത്തെ വയസ്സിലാണ് തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമുണ്ടായത്.നേരിട്ട് അനുഭവിക്കാത്തവർക്ക് തന്റെ കഥ അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയില്ല.

പക്ഷെ തന്നെപ്പോലെ സമാനരീതിലുള്ള അനുഭവങ്ങൾ ഉണ്ടായവർ വേറെയും ഉണ്ടെന്ന് ഇവർ അവകാശപ്പെടുന്നു.ഇത്തരം സംഭവങ്ങൾ നടക്കുന്നതിന് മുൻപ് തനിക്ക് സൂചനകൾ ഉണ്ടാകും എന്തോസംഭവിക്കാൻ പോകുന്നുവെന്ന്.പക്ഷെ എന്താണെന്ന് വ്യക്തമായി മനസിലാകുകയും ഇല്ല.1982ലാണ് ആദ്യമായി ഇത്തരത്തിൽ ഒരു അനുഭവം തനിക്കുണ്ടായത്. അന്ന് എന്നെ ആറുമണിക്കൂറുകളോളം കാണാതായതായി എന്റെ ബന്ധുക്കൾ പറയുന്നുണ്ട്. പക്ഷെ എനിക്കെന്താ സംഭവിച്ചതെന്നോ ഞാൻ എവിടെയാണെന്നോ എനിക്കോർമ്മയില്ല.

പിന്നീട് ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.പച്ചയും നീലയും നിറമുള്ള കുടുതൽ കൈകൾ ഉള്ള ഒരു രൂപം എന്റെ അടുത്തേക്ക് ഒരിക്കൽ വന്നത് ഒരു സ്വപ്‌നം പോലെ ഓർമ്മയുണ്ട്.പക്ഷെ ഇതെന്താണെന്ന് അറിയില്ല. എന്റെ കിടപ്പുമുറിയുടെ വിൻഡോയിൽ നിന്നും കിടക്കയിൽ നിന്നും എന്നെ കൊണ്ടുപോയിട്ടുണ്ട്. ടച്ച് ഉപകരണങ്ങൾ ഒക്കെ ഇറങ്ങുന്നതിന് മുൻപെ ഞാൻ കണ്ടിട്ടുണ്ടെന്നും ഇവർ പറയുന്നു. '

അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്തുമ്പോൾ തനിക്കൊരിക്കലും സമാധാനം ലഭിക്കാറില്ല.അത്തരത്തിൽ ഒരു തട്ടിക്കൊണ്ടുപോകലിലാണ് എന്റെ ശരീരത്തിൽ ഈ മുറിവുകൾ ഉണ്ടായത്. ഇതുവരെ ഞാൻ ഇതൊന്നം ആരുമായി സംസാരിച്ചിരുന്നില്ല. ഇത്രയും അസാധാരണ സംഭവങ്ങൾ നടക്കുമ്പോഴും സാധാരണ ജീവിതം നയിക്കാനാണ് ഞാൻ ശ്രമിച്ചത്.

പക്ഷെ ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ തനിക്ക് ഭ്രാന്താകും. അതിനാലാണ് ഇപ്പോൾ തന്റെ അനുഭവങ്ങളും ഫോട്ടോയും എല്ലാവരുമായും പങ്കുവെക്കുന്നതെന്നും പൗല പറയുന്നു.