- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ കോളേജ് പുതിയ ഐസിയു നിർമ്മാണത്തിന് ജോയ് ആലുക്കാസ് 50 ലക്ഷം രൂപ കൈമാറി
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ 50 ലക്ഷം രൂപയുടെ ധനസഹായം നൽകി. തുക ചെയർമാൻ ജോയ് ആലുക്കാസ് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. ലോല ദാസിനു കൈമാറി. 38 കിടക്കകളുള്ള പുതിയ ഐസിയു നിർമ്മാണത്തിന് ഈ തുക വിനിയോഗിക്കും. ഇത് ഒരാഴ്ചയ്ക്കകം നിർമ്മാണം പൂർത്തിയാക്കും. ഡോക്ടർമാരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സഹായവുമായി രംഗത്തുവന്നത്.
ദുരിതമനുഭവിക്കുന്ന രോഗികൾക്കായുള്ള പുതിയ സമാശ്വാസ പദ്ധതിക്കു വേണ്ടി 15 കോടി രൂപ ധനസഹായമായി നൽകാൻ ഒരുക്കമാണെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു. ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ. ഡോ. നിഷ, ഡോ. രൺദീപ്, ഡോ. രവീന്ദ്രൻ, ഡോ. ഷംഷാദ് ബീഗം, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി.പി.ജോസ്, ടി.എ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Next Story