മസ്‌കത്ത്; ഒമാനിലെത്തുന്ന വിദേശി കുടുംബങ്ങൾക്ക് ഇനസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ നിർബന്ധമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതു സംബന്ധിച്ച് ഒമാനിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് സിവില്ഏവിയേഷൻ വിഭാഗം സർക്കുലർ കൈമാറി. മെയ്‌ 11 വൈകിട്ട് 6 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

നേരത്തെ, 18 വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം വരുന്ന കുടുംബങ്ങൾക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവ് നല്കിയിരുന്നു. ചൊവ്വാഴ്ച മുതൽ ഈ ആനുകൂല്യം ലഭിക്കില്ല. പ്രവാസി കുടുംബങ്ങൾ ഏഴു ദിവസം ഒമാനിൽ ഹോട്ടൽ ക്വാറന്റീനിൽ കഴിയണം.