കോഴിക്കോട്: കോവിഡ് വ്യാപനത്തിനൊപ്പം കോഴിക്കോട് ജില്ലയിൽ പ്രതിസന്ധി സൃഷ്ടിച്ച് ഡെങ്കിപ്പനിയും. രണ്ടാഴ്ചക്കുള്ളിൽ 18 പേർക്കാണ് കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ് വിവിധ പഞ്ചായത്തുകളും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും.

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണം,ഫോഗിങ്,മരുന്ന് തളിക്കൽ എന്നിവ നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മണിയൂർ പഞ്ചായത്തിലാണ് ഏറ്റവും അധിവം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

മണിയൂർ പഞ്ചായത്തിൽ 18ാം വാർഡിൽ മാത്രം 11 പേർക്കാണ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ കോവിഡ് പോസിറ്റീവിറ്റി നിരക്കും 30 ശതമാനത്തിന് മുകളിലാണ്. ഈ അവസ്ഥയിൽ ഡെങ്കിപ്പനി കൂടി കണ്ടെത്തിയതോടെ തീർത്തും പ്രസിതന്ധിയിലായിരിക്കുകയാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ.