ന്യൂഡൽഹി : ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. പട്ടികയിലുള്ള 18 സംസ്ഥാനങ്ങൾക്ക് മെയ്‌ ഒന്നുമുതൽ വാക്സിൻ നൽകുന്നുണ്ടെന്നു ഭാരത് ബയോടെക് അറിയിച്ചു.

ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, ഉത്തർ പ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സീൻ വിതരണം ചെയ്യുന്നത്.

25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രനയം അനുസരിച്ചാണ് വാക്‌സീൻ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.