കോഴിക്കോട്: ഇന്ന് ചെറിയ പെരുന്നാൾ. പുണ്യം പെയ്തിറങ്ങുന്ന റമദാൻ മാസത്തിലെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ഇതോടെ അവസാനമായി. വിശുദ്ധ റമസാനിലൂടെ നേടിയെടുത്ത സഹനത്തിന്റെയും ആത്മ സംസ്‌കരണത്തിന്റെയും നിറവിൽ വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. ദൈവത്തിലേക്ക് സ്വയമർപ്പിച്ച പ്രാർത്ഥനാനിരതമായ മുപ്പതു ദിനരാത്രങ്ങൾ സമ്മാനിച്ച ആത്മവിശുദ്ധിയോടെയും ഊർജ്ജത്തോടെയുമാണ് ഇസ്ലാം മത വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ നമസ്‌കാരം ഉൾപ്പെടെ വീടുകളിൽ തന്നെ നിർവഹിക്കും. ആഘോഷങ്ങൾ പരിമിതപ്പെടുത്തി വീടുകളിൽ കഴിയും. ഒമാൻ ഒഴികെ മറ്റു രാജ്യങ്ങളിലെല്ലാം ഇന്നാണ് ഈദുൽ ഫിത്ർ. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളായ യുഎഇയിലും സൗദി അറേബ്യയിലും ഈദ് ഉൽ ഫിത്തർ വ്യാഴാഴ്ചയാണ്. മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് വലിയ പെരുന്നാളെന്ന് ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

റമദാനിലെ ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതത്തിന്റെ അവസാനമാണ് ഈദ് ഉൽ ഫിത്തർ. ഇത്തവണ റമദാൻ 30 ദിവസവും പൂർത്തിയാക്കിയാണ് വ്രതം അവസാനിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ശവ്വാൽ മാസം ഒന്നാം തീയതി ഈ ദിവസം ആഘോഷിക്കുന്നു. ഫിത്വർ സക്കാത്തുകൾ നൽകി തനിക്കറിയുന്ന ആരും പെരുന്നാൾ ദിനം പട്ടിണി കിടക്കുന്നില്ല എന്ന് കൂടി വിശ്വാസികൾ ഉറപ്പു വരുത്തുന്ന ദിവസം. കോവിഡ് മൂലം പ്രാർത്ഥനകളും ആഘോഷങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങും.

ഇന്ത്യയിൽ കേരളത്തിലൊഴികെയുള്ള സംസ്ഥാനങ്ങളിൽ നോമ്പ് തുടങ്ങിയത് ഏപ്രിൽ 14 നാണ്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഓരോ മാസവും തുടങ്ങുന്നത് ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. റമദാ9 29 ന് ചന്ദ്ര9 പ്രത്യക്ഷപ്പെട്ടാൽ അടുത്ത ദിവസം ശവ്വാൽ ഒന്നാം തീയതിയായി പ്രഖ്യാപിക്കുകയും അതേ ദിവസം പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം റമദാ9 മുപ്പത് ദിവസം പൂർത്തീകരിച്ച് തൊട്ടടുത്ത ദിവസമാണ് വിശേഷ ദിവസമായി ആചരിക്കുക.

ആളുകൾ കൂടുതൽ ദാന ധർമ്മങ്ങളിലും മറ്റു ചാരിറ്റി പ്രവർത്തനിങ്ങളിലും ഏർപ്പെടുന്ന സമയം കൂടിയാണ് ഈദ്. ഇസ്ലാമിലെ അടിസ്ഥാന കർമ്മങ്ങളിലൊന്നായ സക്കാത്ത്, അഥവാ പാവങ്ങൾക്ക് പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങൾ നൽകുക എന്ന പുണ്യ കർമ്മം ഈ വേളയിലാണ് ചെയ്തു പോരാറുള്ളത്. പൊതുവെ ഫിഥ്‌റ് സക്കാത്ത് എന്ന പേരിൽ അറിയപ്പെടുന്ന പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം നൽകുന്ന രീതി പെരുന്നാൾ നമസ്‌കാരത്തിന്റെ മുന്പ് നിർവ്വഹിക്കണം എന്നാണ് വിശ്വാസം. ഇതിന് പുറമെ കുട്ടികൾക്ക് മുതിർന്നവർ ഈദി എന്ന പേരി? അറിയപ്പെടുന്ന സമ്മാനങ്ങളോ, പണമോ നൽക്കുന്ന പതിവും ഉണ്ട്.

ഐഖ്യം, സൗഹാർദ്ദം എന്നിവ കൂടിയാണ് ഓരോ പെരുന്നാളും മുന്നോട്ട് വെക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതത്തിന് ശേഷം കൊതിയൂറുന്ന ഭക്ഷണം കഴിച്ചും ആളുകൾ ഈ ദിവസം ആഘോഷിക്കും. കീർ, സെവിയ്യ, ബിരിയാണി, കബാബ് തുടങ്ങിയവ പെരുന്നാൾ ദിനത്തിലെ അൽപ്പം ചില വിശിഷ്ട വിഭവങ്ങളാണ്.