- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ കോൾ റെക്കോർഡ് നൽകി; മകൾക്ക് കോവിഡാണെന്ന് പറഞ്ഞത് ബാലയെന്ന് ഓൺലൈൻ മാധ്യമത്തിന്റെ വിശദീകരണം: കുട്ടിയുടെ അച്ഛൻ തന്നെ വ്യാജപ്രചരണം നടത്തിയതിൽ വിഷമമുണ്ടെന്ന് അമൃത
നടൻ ബാലയുടെയും ഗായിക അമൃതയുടെയും മകൾ അവന്തികയ്ക്കു കോവിഡ് ആണെന്നു സ്ഥിരീകരിച്ചത് കുട്ടിയുടെ അച്ഛനായ ബാല തന്നെയെന്ന് വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിന്റെ വിശദീകരണം. വ്യാജവാർത്ത നൽകിയ മാധ്യമത്തിനെതിരായി അമൃത നിയമനടപടിക്ക് ഒരുങ്ങവേയാണ് തങ്ങൾ മൂലമുണ്ടായ വിഷമത്തിന് മാപ്പു ചോദിച്ച് ഓൺലൈൻ മാധ്യമ അധികൃതർ രംഗത്തെത്തിയത്.
അവന്തികയ്ക്ക് കോവിഡ് ആണെന്ന് ബാല തന്നെ വിളിച്ചു പറയുക ആയിരുന്നു. ബാല-അമൃത ഫോൺ കോൾ റെക്കോർഡ് തങ്ങൾക്ക് നൽകിയത് ബാലയാണെന്നും അവർ വെളിപ്പെടുത്തി. വ്യാജവാർത്താ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച മാധ്യമസ്ഥാപനത്തിന്റെ വിശദീകരണത്തിൽ തൃപ്തയാണെന്ന് അമൃത സുരേഷ് പറഞ്ഞു. സ്വന്തം മകൾക്കു കോവിഡ് ആണെന്ന് അച്ഛൻ തന്നെ പറഞ്ഞു പരത്തിയതിൽ സങ്കടം തോന്നുന്നുന്നുവെന്നും എന്നാൽ കോവിഡ് ആണെന്ന തെറ്റായ വിവരത്തിനു പിന്നിൽ ആരാണെന്നു തെളിഞ്ഞതിൽ സമാധാനമുണ്ടെന്നും അമൃത വ്യക്തമാക്കി.
പാപ്പു എന്ന അവന്തികയ്ക്ക് കോവിഡ് ആണെന്ന് കഴിഞ്ഞ ദിവസമാണ് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. കൂടാതെ ബാലയും അമൃതയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ചില ഭാഗങ്ങളും ഇവർ പുറത്ത് വിട്ടിരുന്നു. ഇതേ തുടർന്ന് അമൃത സുരേഷ് പങ്കുവച്ച ഒൻപതു മിനിട്ടു ദൈർഘ്യമുള്ള വിഡിയോ സജീവ ചർച്ചാ വിഷയമായിരിരുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പ്രസ്തുത മാധ്യമത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് അമൃത പറഞ്ഞു. ഇതിനു പിന്നാലെയാണ് മാധ്യമം വിശദീകരണവുമായി രംഗത്തെത്തിയത്.
അവന്തിക കോവിഡ് ബാധിതയാണോ എന്നതിന്റെ നിജസ്ഥിതി അറിയാനായി ബാലയെ വിളിച്ചപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നും രാവിലെ മുതൽ വൈകുന്നേരം വരെ അമൃതയെ ബന്ധപ്പെട്ടിട്ടും തന്റെ മകളെ കാണാൻ അനുവദിച്ചില്ല എന്നും ബാല പറഞ്ഞതായി മാധ്യമം വിശദീകരിക്കുന്നു. ബാല തന്നെയാണ് അമൃതയുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ ചോർത്തി നൽകിയതെന്നും വിശദീകരണത്തിൽ അവർ പറയുന്നു. ബാലയുമായുള്ള ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം ഇന്നലെ പങ്കുവച്ച വിഡിയോയിലൂടെ അമൃത പരസ്യപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ പാപ്പുവുമായുള്ള മനോഹരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അമൃത. 'യു മേക്‌സ് മി ഹാപ്പി' എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് പാപ്പുവും അമ്മയും. അമ്മയ്‌ക്കൊപ്പമുള്ള അവന്തികയുടെ ഈ വിഡിയോ അതുകൊണ്ടു തന്നെ ആരാധകരും ഏറ്റെടുത്തു. അവന്തികയെ മിടുക്കിക്കുട്ടിയായി കണ്ടതിൽ സന്തോഷമറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്.