- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; മണ്ണെണ്ണയ്ക്ക് ലിറ്ററിന് 41 രൂപ
തിരുവനന്തപുരം: റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. മണ്ണെണ്ണ വിതരണം സർക്കാർ മൂന്ന് മാസത്തിലൊരിക്കലായി പരിമിതപ്പെടുത്തിയതിനു പിന്നാലെയാണ് വിഹിതത്തിലും കുറവു വരുത്തിയത്.
വൈദ്യുതീകരിച്ച വീടുകളിലെ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകൾക്ക് ഒരു ലീറ്ററും എൻപിഎസ് (നീല), എൻപിഎൻഎസ് (വെള്ള) കാർഡുകൾക്ക് അര ലീറ്ററും മണ്ണെണ്ണ ഇനി മൂന്നു മാസം കൂടുമ്പോഴാവും നൽകുകയെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. നേരത്തേ ഈ വിഭാഗം കാർഡുകൾക്കെല്ലാം പ്രതിമാസം അര ലീറ്റർ ലഭിച്ചിരുന്നു.
ഈ വിഭാഗങ്ങളിലെ വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർഡിനു മൂന്നു മാസത്തിലൊരിക്കൽ 8 ലീറ്ററാണു നൽകുക. മുൻപ് ഇതു മാസം 4 ലീറ്റർ ആയിരുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഇന്നു മുതൽ ജൂൺ 30 വരെ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡ് ഉടമകൾക്കു 4 ലീറ്റർ ഈ മാസവും ബാക്കി 4 ലീറ്റർ അടുത്ത മാസവും നൽകും. ലീറ്ററിന് 41 രൂപയാണു മണ്ണെണ്ണ വില.