കൊച്ചി: നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി നിയമിച്ച് ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) പി.ജി. അജിത് കുമാർ ഉത്തരവായി. കൊല്ലം ജില്ലാ ജഡ്ജി പി. കൃഷ്ണകുമാറിനെ തിരുവനന്തപുരം ജില്ലാ ജഡ്ജിയായി നിയമിച്ചു. തലശ്ശേരി ജില്ല ആൻഡ് സെഷൻസ് ജഡ്ജി കെ.വി. ജയകുമാറാണ് കൊല്ലം ജില്ലാ ജഡ്ജി. കേരള ജുഡീഷ്യൽ അക്കാദമി അഡീഷണൽ ഡയറക്ടർ സി.എസ്. സുധയെ എറണാകുളം ജില്ലാ ജഡ്ജിയായും നിയമിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അപ്പലറ്റ് ട്രിബ്യൂണൽ ജഡ്ജിയുടെ ചുമതലയുമുണ്ട്. പത്തനംതിട്ട കുടുംബകോടതി ജഡ്ജി കെ.കെ. സുജാതയായിരിക്കും തലശ്ശേരി ജില്ല ആൻഡ് സെഷൻസ് ജഡ്ജ്.