- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൾ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാർത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു
ഹൂസ്റ്റൺ : കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവൻ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്തുകയും ലോകജനത അതിഭയാനക അനുഭവത്തിലൂടെ കടന്നു പോകുകയും ചെയുന്ന അവസ്ഥയിൽ നമ്മിൽ നിന്നും ഉയരുന്ന പ്രാർത്ഥനകൾ വെറും ചടങ്ങുകളായി മാറാതെ കരൾ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവത്തോടു കൂടെയുള്ളതായിരിക്കണമെന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ. സി. വി മാത്യു ഉദ്‌ബോധിപ്പിച്ചു .മെയ് 11 ന് ഇന്റർനാഷണൽ പ്രയർ ലൈൻ ഏഴാമത് വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ് .
ദിനവൃത്താന്ത പുസ്തകത്തിൽ നിന്നും എട്ടാമത്തെ വയസ്സിൽ രാജാവായി 31 വർഷം രാജഭരണം നടത്തിയ യേശിയാവിന്റെയും, വിലാപങ്ങളുടെ പുസ്തകത്തിൽ നിന്നും വലിയ പ്രവാചകൻ , വിലപിക്കുന്ന , കരയുന്ന പ്രവാചകനായ യിരെമ്യാവിന്റെയും കാലഘട്ടത്തിൽ ദൈവത്തിൽ നിന്നും അകന്നു പോയത്തിന്റെ പേരിൽ ജനങ്ങൾ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളിൽ നിന്നും വിടുവിച്ച് ശരിയായ പാതയിലേക്ക് അവരെ നയിക്കുന്നതിന് ഇരുവരും നടത്തിയ ഉള്ളുരുകിയ പ്രാർത്ഥനക്ക് മറുപടി ലഭിച്ചുവെങ്കിൽ മഹാമാരിയുടെ ദുരന്തഫലങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിന് നാം നടത്തുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് സ്വയ ശോധന ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു , പ്രാർത്ഥനയുടെ പൊരുൾ നാം തിരിച്ചറിയണമെന്നും ബിഷപ്പ് പറഞ്ഞു .
2014 മെയ് 13 ന് ഭാഗ്യ സ്മരണീയനായ കാലം ചെയ്ത ജോസഫ് മാർത്തോമാ മെത്രാപൊലീത്ത പ്രാർത്ഥിച്ച് അനുഗ്രഹിച്ച കൂട്ടായ്മയിൽ 24 പേരാണ് ആദ്യം പങ്കെടുത്തതെങ്കിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറിൽ പരം അംഗങ്ങൾ ഐ .പി.എല്ലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ചൊവാഴ്ചകളിലും നടത്തിവരുന്ന പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതെന്ന് കോർഡിനേറ്റർ സി വി സാമുവൽ ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി . തുടർന്ന് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . ഹൂസ്റ്റണിൽ നിന്നുള്ള കോഡിനേറ്റർ റ്റി.എ മാത്യു , ടെന്നിസ്സിയിൽ നിന്നുള്ള അലസ്‌ക് തോമസ്, ആലീസ് വർഗീസ് എന്നിവർ തങ്ങളുടെ അനുഭവം പങ്കുവച്ചു . നിശ്ചയിക്കപ്പെട്ട പാഠഭാഗം എലിസബത്ത് തോമസ് (ഫിലാഡൽഫിയാ) ഡോ.അന്നമ്മാ സാബു (ഷിക്കാഗോ) എന്നിവർ വായിച്ചു . ടി.എ മാത്യുവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനക്കും, നന്ദി പ്രകാശനത്തോടും യോഗം പര്യവസാനിച്ചു .