- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
72കാരന് നൽകിയത് വ്യത്യസ്ത വാക്സിനുകൾ; ഫലം പ്രവചനാതീതമായിരുക്കുമെന്ന് അധികൃതർ: ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി
മുംബൈ: മഹാരാഷ്ട്രയിൽ 72 കാരന് നൽകിയത് വ്യത്യസ്ത കോവിഡ് വാക്സിനുകൾ. ജൽന ജില്ലയിൽ നിന്നുള്ള ദത്താത്രയ വാഗ്മറെക്കാണ് രണ്ട് വ്യത്യസ്ത വാക്സിനുകൾ നൽകിയത്. ആദ്യ ഡോസായി കൊവാക്സിനും രണ്ടാം ഡോസായി കോവിഷീൽഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് വീട്ടുകാർ സർട്ടിഫിക്കറ്റ് പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ആരോഗ്യ വകുപ്പിൽ ഇദ്ദേഹത്തിന്റെ കുടുംബം പരാതി നൽകി.
മാർച്ച് 22ന് ഗ്രാമത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിനാണ് ദത്താത്രയ വാഗ്മറെ ആദ്യ ഡോസായി സ്വീകരിച്ചത്. ഏപ്രിൽ 30 നാണ് അദ്ദേഹത്തിന് രണ്ടാമത്തെ ഡോസ് ലഭിച്ചത്. ഗ്രാമത്തിലെ മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. എന്നാൽ ഇത്തവണ കോവിഷീൽഡ് വാക്സിനിനാണ് ലഭിച്ചത്. വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ച വ്യക്തിയെ പരിശോധിച്ച് വരികയാണെന്നും ഇതിന്റെ ഫലം പ്രവചനാതീതമായിരിക്കാമെന്നും അധികൃതർ പറഞ്ഞു.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം ദത്താത്രയയ്ക്ക് പനി, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ തിണർപ്പ്, ഉത്കണ്ഠ തുടങ്ങിയ ചെറിയ സങ്കീർണതകൾ ഉണ്ടായതായി അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. അദ്ദേഹത്തെ പാർത്തൂരിലെ സ്റ്റേറ്റ് ഹെൽത്ത് കെയർ സെന്ററിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തുവെന്നും കുടുംബം പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദത്താത്രേയയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനസിലായതെന്ന് കുടുംബം പറഞ്ഞു.ഇത് സംബന്ധിച്ച് കുടുംബം ആരോഗ്യ പ്രവർത്തകർക്ക് പരാതി നൽകിയിട്ടുണ്ട്. വീഴ്ച സംഭവിച്ചതിനേക്കുറിച്ച് അന്വേഷിക്കുമെന്നും വാക്സിനേഷന്റെ ഫലം സംബന്ധിച്ച് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. വാക്സിനുകൾ കൂടിക്കലർന്നാൽ പാർശഫലങ്ങൾ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.