- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനൊരുങ്ങി ഹീറോ മോട്ടോകോർപ്; ആദ്യ വാഹനം 2022ൽ പുറത്തിറങ്ങും
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പ്രിയം വർഷം തോറും കൂടി വരികയാണ്. പെട്രോൾ ഡീസൽ വില പരിധി വിട്ട് ഉയരുമ്പോൾ ഇലക്ട്രിക് വാഹനത്തിലേക്ക് ചുവടുമാറ്റാൻ ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇന്ത്യയിൽ നിലവിൽ കരുത്താർജിക്കുന്നതും ഇലക്ട്രിക് ടൂ വീലറുകളാണ്. മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ്, ടി.വി എസ് തുടങ്ങിയ കമ്പനികളെല്ലാം ഇലക്ട്രിക് ടൂ വീലറുകൾ പുറത്തിറക്കി കഴിഞ്ഞു. ഇവയ്‌ക്കെല്ലാം വൻ ഡിമാൻഡാണ്.
അപ്പോഴും ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് ഇലക്ട്രോണിക് വാഹനം എന്നതിൽ നിന്നും അകലം പാലിച്ചു. ഹീറോ ഇതുവരെയും ഇലക്ട്രിക് വാഹന നിർമ്മാണത്തിലേക്ക് കടന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹീറോയും ഇലക്ട്രിക് ടു വീലർ നിർമ്മാണത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് വിവരം. 2022-ൽ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹനത്തെ നിരത്തിൽ പ്രതീക്ഷിക്കാനാകുമെന്നാണ് റിപ്പോർട്ട്.
ഇലക്ട്രിക് ടൂ വീലറിന്റെ നിർമ്മാണത്തിനായി തായ്വാനിലെ ഗോഗോറോ എന്ന ബാറ്ററി നിർമ്മാണ കമ്പനിയുമായി ഹീറോ സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗോഗോറോ തായ്വാനിൽ ഇലക്ട്രിക് സ്‌കൂട്ടറുകളും നിർമ്മിക്കുന്ന കമ്പനിയാണ്. ഇരുകമ്പനിയുടെയും സഹകരണത്തിൽ 2022 ജനുവരിക്കും മാർച്ചിനുമിടയിൽ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തിയേക്കും.
അതേസമയം, ഹീറോയുടെ തന്നെ ഫിക്സഡ് ബാറ്ററി സ്‌കൂട്ടറുകൾ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. മാറ്റി സ്ഥാപിക്കാൻ സാധിക്കുന്ന ബാറ്ററിക്കായാണ് ഗോഗോറോയുമായി സഹകരിക്കുന്നതെന്നാണ് സൂചന. എന്നാൽ, ഇന്ത്യക്കായി ഹീറോ ഒരുക്കുന്നത് ഇലക്ട്രിക് ബൈക്കാണോ, സ്‌കൂട്ടറാണോയെന്ന കാര്യത്തിലും ഇപ്പോഴും അനിശ്ചിതത്വം നിലവിൽക്കുന്നുണ്ട്.
കോവിഡ് രാണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഹീറോയുടെ വാഹന നിർമ്മാണ പ്ലാന്റുകൾ അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 22 മുതൽ മെയ് ഒന്ന് വരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും സാഹചര്യം കൂടുതൽ മോശമായതിനെ തുടർന്ന് അടച്ചിടൽ മെയ് 16 വരെ നീട്ടിയിരിക്കുകയാണ്. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഹീറോ മോട്ടോകോർപ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.