- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാം സാഹിത്യത്തിലെ തലമുതിർന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനും; ഹൊമേൻ ബോർഗോഹെയ്ന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സാഹിത്യ ലോകം: അന്ത്യം കോവിഡാനന്തര ശാരീരിക വിഷമതകളെ തുടർന്ന്

അന്തരിച്ച ആസാം സാഹിത്യത്തിലെ തലമുതിർന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന ഹൊമേൻ ബോർഗോഹെയ്‌ന്കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അർപ്പിച്ച് സാഹിത്യലോകം. ആസാം സാഹിത്യത്തിനും പത്രപ്രവർത്തനമേഖലയ്ക്കും നിരവധി സംഭാവനകൾ നൽകിയ ഹൊമേന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ അനുശോചനമറിയിച്ചു. കോവിഡാനന്തര ശാരീരിക വിഷമതകളെ തുടർന്ന് വിശ്രമ ജീവിതം നയിക്കവെയാണ് മരണം അദ്ദേഹത്തെ തേടി എത്തിയത്.
എൺപത്തിയൊമ്പതു വയസ്സായിരുന്നു. ആസാമിലെയും രാജ്യത്തിലൊന്നാകെയും പടരുന്ന മതവിദ്വേഷത്തിൽ അസ്വസ്ഥനായ എഴുത്തുകാരൻ പത്രങ്ങളിൽ നിരന്തരം കോളങ്ങൾ എഴുതിയിരുന്നു. മരണപ്പെടുമ്പോൾ നിയോമിയ ഭാര്ത എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. ഏപ്രിൽ 24 ന് കോവിഡ് പോസിറ്റീവ് ആവുകയും മെയ് ഏഴിന് അസുഖം ഭേദമായി ആശുപത്രി വിട്ടെങ്കിലും ശാരീരികമായി പലതരം വിഷമതകൾ അദ്ദേഹത്തിനു വന്നുചേരുകയുമായിരുന്നു. ഗുവാഹട്ടിയിലെ ആശുപത്രിയിൽ മെയ് പന്ത്രണ്ടിനായിരുന്നു അന്ത്യം. ആസാമിലെ പ്രമുഖ പത്രപ്രർത്തകയും എഴുത്തുകാരിയുമായ നിരുപമ ബോര്‌ഹെയ്‌നുമായുള്ള ദാമ്പത്യം വർഷങ്ങൾക്കു മുമ്പ് അവസാനിപ്പതാണ്. രണ്ട് ആൺമക്കളുണ്ട്.
1978-ൽ 'പിതാ-പുത്ര' എന്ന കൃതിക്ക് സാഹിത്യഅക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ആസാം സിവിൽ സർവീസ് ഓഫീസറായിട്ടാണ് ഹൊമേൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീടാണ് പത്രപ്രവർത്തന മേഖലയിലേക്ക് ആകൃഷ്ടനാവുകയും മുഖ്യധാരാ പത്രങ്ങളുടെ ആഴ്ചപ്പതിപ്പുകളിലും മാസികകളിലും ലേഖനങ്ങൾ എഴുതിത്ത്ത്തുടങ്ങുകയും ചെയ്യുന്നത്. ആസം സാഹിത്യസഭയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.

