കൊല്ലം: കൊല്ലത്തെ വെഞ്ചെമ്പിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നു അസ്ഥികൂടം കണ്ടെത്തി. ശരീരഭാഗങ്ങൾ പുരയിടത്തിന്റെ പല ഭാഗങ്ങളിൽ ചിതറി കിടക്കുന്ന നിലയിലാണ്. തലയോട്ടി, താടിയെല്ല്, കൈകാലുകൾ എന്നിവ പറമ്പിൽ അവിടിവിടെയായി കിടക്കുന്നത് കാണാം. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രദേശവാസിയായ ജോണിന്റേതാകാം അസ്ഥികൂടമെന്നാണ് പൊലീസിന്റെ നിഗമനം.

ഇയാളെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു. അസ്ഥി കൂടം കണ്ടെത്തിയ പറമ്പിലെ ചെറിയ ഷെഡിലായിരുന്നു താമസം. ഇതാണ് ശരീരാവശിഷ്ടങ്ങൾ ജോണിന്റേതാണെന്ന് സംശയിക്കാൻ കാരണം. മൃഗങ്ങൾ കടിച്ച് വലിച്ച് കൊണ്ടു പോയതാകാം അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുന്നതിന്റെ കാരണമെന്നുമാണ് പൊലീസ് നിഗമനം.

അതേസമയം കൊലപാതകമാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മൃതദേഹാവശിഷ്ടം ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷം അന്വേഷണം വിപുലമാക്കു