- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാം; മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും അമേരിക്കൻ ജനതയ്ക്ക് പുറത്തിറങ്ങാം
വാഷിങ്ടൺ ഡിസി; പൂർണ്ണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് വീടിനു അകത്തും പുറത്തും മാസ്‌ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറിയതും വലിയതുമായ ആൾക്കൂട്ടത്തിൽ പോകുന്നതിനുള്ള എല്ലാ നിബന്ധനകളും നീക്കം ചെയ്തതായി സി ഡി സി ഡയറക്ടർ ഡോ:റോഷ്‌ലി ലിവിങ്‌സ്‌കി മെയ് 13 വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പാൻഡെമികിന് മുമ്പുള്ള സ്ഥിതിയിലേക്ക് അമേരിക്ക തിരിച്ചു വരുന്നു എന്നുള്ളതാണ് ഇതുകൊണ്ടുള്ള അർത്ഥമാകുന്നതെന്നു അവർ ചൂണ്ടിക്കാട്ടി. കോവിഡ് 19 രോഗപ്രതിരോധത്തിനു നൽകുന്ന വാക്‌സിൻ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ പൂർണമായും തെളിയിക്കപ്പെട്ടതായി അവർ അറിയിച്ചു.
നാം ഈ പ്രത്യേക നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഈ നിർദ്ദേശം രണ്ട് ഡോസൊ , ഇഫക്ടീവ് സിംഗിൾ ഡോസൊ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കുമെന്ന് ഡയറക്ടർ കൂട്ടിച്ചേർത്തു. ഇപ്പോൾ സിഡിസി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കോവിഡ പാൻഡെമിക് കൂടുതൽ വ്യാപകമായി മാറുകയാണെങ്കിൽ പരിശോധിക്കേണ്ടിവരുമെന്നും അവർ മുന്നറിയിപ്പുനൽകി .
മെമോറിയൽ ഡേ, ജൂലൈ ഫോർത്ത് എന്നീ വിശേഷ ദിവസങ്ങൾ അടുത്തു വരുന്നതും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.വരും ദിവസങ്ങളിൽ അമേരിക്കയിലെ കൂടുതൽ പേർക്ക് കൂടിയ വാക്‌സിൻ കൊടുക്കുവാൻ കഴിയുമെന്നു ബൈഡൻ ഭരണകൂടവും വ്യക്തമാക്കി.