- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിലും പിരിയാത്ത സ്നേഹം; ഭാര്യ മരിച്ചു നാലാം ദിവസം ഭർത്താവിന്റെ മരണം

പൊൻകുന്നം: ഭാര്യ മരിച്ചു നാലാം ദിവസം ഭർത്താവും മരിച്ചു. പുതിയകാവ് ദേവസ്വം പ്രസിഡന്റും ചിറക്കടവ് വടക്കുംഭാഗം 679-ാം എൻഎസ്എസ് കരയോഗം മുൻ പ്രസിഡന്റുമായ ഇരിക്കാട്ട് ആർ.സുകുമാരൻ നായർ (90) വ്യാഴാഴ്ച മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ ആനിക്കാട് കല്ലൂർ കുടുംബാംഗം ശാരദാമ്മ (88) തിങ്കളാഴ്ചയാണു മരിച്ചത്.
18 വർഷമായി പൊൻകുന്നം പുതിയകാവ് ക്ഷേത്രം ദേവസ്വം പ്രസിഡന്റാണ് സുകുമാരൻ നായർ. പൊൻകുന്നം എൻഎസ്എസ് യൂണിയൻ കമ്മിറ്റിയംഗമാണ്. 30 വർഷം ചിറക്കടവ് വടക്കുംഭാഗം 679-ാം കരയോഗം പ്രസിഡന്റായിരുന്നു.
ചിറക്കടവ് മഹാദേവ സേവാസംഘം കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീകുമാർ സൗണ്ട്സ് എന്ന സ്ഥാപനം വർഷങ്ങളോളം നടത്തിയിരുന്നു.
മക്കൾ: ഉഷാകുമാരി, ശ്രീലത, ശ്രീകുമാർ (ശ്രീകുമാർ സ്റ്റോഴ്സ്, പൊൻകുന്നം). മരുമക്കൾ: രാധാകൃഷ്ണൻ നായർ (പുള്ളോലിൽ, ചേനപ്പാടി), രാമചന്ദ്രൻ നായർ (കിഴക്കേമുറിയിൽ, വിളക്കുമാടം), സിന്ധു ശ്രീകുമാർ (സിന്ധുഭവൻ, തമ്പലക്കാട്).

