- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റം ഇന്ന് സമര വേദിയാകും; ഇന്ധന വിലവർധനവിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതികരണം ശക്തമാകുന്നു
തൃപ്പൂണിത്തുറ:രാജ്യത്ത് വീണ്ടും വീണ്ടും ഇന്ധന വില വർധിപ്പിക്കുകയാണ്. പെട്രോളിന് 29 പൈസയും, ഡീസലിന് 35 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 92.44 രൂപയും, ഡീസൽ വില 87.42 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94.32, ഡീസൽ 89.18 എന്നിങ്ങനെയാണ് വില. ഈ മാസം എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്.
കോവിഡ് മഹാമാരി ജനജീവിതം തകർത്തിരിക്കുമ്പോഴാണ് ഇന്ധന വിലവർദ്ധനവിലൂടെ ജനങ്ങളെ വീണ്ടും കൊള്ള ചെയ്യുന്നത്. ആരും പ്രതികരിക്കില്ല എന്നു കണക്കുകൂട്ടിയാണ് ഇത്തരത്തിലുള്ള ഒരു കൊള്ളയ്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നത്.
ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടേയും യുവാക്കളുടേയും മുൻകയ്യിൽ കക്ഷി രാഷ്ട്രീയത്തിന് ഉപരിയായി ഒരു കൂട്ടായ്മ വികസിച്ചു വന്നിരിക്കുന്നത്. ' ഇന്ത്യാ എഗനിസ്റ്റ് ഫ്യൂവൽ പ്രൈസ് ഹൈക്ക് ' എന്ന ഹാഷ് ടാഗിൽ അറിയപ്പെടുന്ന കൂട്ടായ്മ മെയ് 15 - ന് 'സമരമുറ്റം 'എന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധമുള്ള എല്ലാവരും അവരവരുടെ വീട്ടുമുറ്റത്തെ പ്രതിഷേധ വേദിയാക്കുവാനാണ് അഭ്യർത്ഥന. ഏത് തരത്തിലുള്ള പ്രതിഷേധ പരിപാടികളും സ്വീകരിക്കാം.ഒറ്റക്കോ, കുടുംബങ്ങളുമായോ ഡിമാൻഡ് എഴുതിയ പ്ലാകാർഡ് പിടിച്ചു കൊണ്ടുള്ള ഫോട്ടോ എടുത്തു കൊണ്ട് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതും പ്രതികരണ വീഡിയോ ചിത്രീകരിച്ചു കൊണ്ട് പ്രതികരിക്കുന്നതും കുറിപ്പുകൾ എഴുതി പ്രചരിപ്പിക്കുന്നതും മറ്റു പ്രതികരണരീതികളും സ്വീകരിക്കാവുന്നതാണ് .കോവിഡ് മാനദണ്ഡം പാലിച്ചിരിക്കണം എന്നതാണ് നിർദ്ദേശം..... എല്ലാവരും കുറഞ്ഞത് ഏതെങ്കിലും ഒരു പ്രതിഷേധ മാർഗം സ്വീകരിച്ചുകൊണ്ട് പ്രതികരിക്കണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഫേസ്‌ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ അക്കൗണ്ട് ഉള്ളവർ അവരവരുടെ അക്കൗണ്ടിൽ നിന്ന് പ്രതികരണം പോസ്റ്റ് ചെയ്യണമെന്നും. പോസ്റ്റ് ചെയ്യുമ്പോൾ എല്ലാവരും പരമാവധി ആളുകളെ ടാഗ് ചെയ്യണമെന്നും ഹാഷ്ടാഗുകൾ ഉപയോഗിക്കണം എന്നും അഭ്യർത്ഥിച്ചു.
#IndiaAgainstFuelPriceHike ,
#FuelAt50? എന്നിവയാണ് ഹാഷ്ടാഗ് എന്നും അറിയിച്ചു.
വാർത്ത നൽകുന്നത്.