- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹറിനിൽ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് 17 പേർ ; 1369 പുതിയ പോസിറ്റീവ് കേസുകൾ; കേസുകൾ ഉയർന്നതോടെ കൂടിചേരലുകൾ ഒഴിവാക്കി മുൻകരുതൽ പാലിക്കാൻ നിർദ്ദേശം
മനാമ:ബഹറിനിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്.ബഹ്റൈൻ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്നലെ 17 പേർ മരിച്ചു.1369 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 15505 കേസുകളാണ് നിലവിലുള്ളത് ഇതിൽ 163 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിലാണ്‌രണ്ട് ദിനങ്ങളിലായി 27 മരണങ്ങളാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതോടെ ബഹ്‌റൈനിലെ ആകെ മരണസംഖ്യ 732 ആയി ഉയർന്നു.
മെയ് 14ന് 24 മണിക്കൂറിനിടെ 14,253 പേരിൽ നടത്തിയ പരിശോധനകളിൽ 1369 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 9.6% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 442 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 911 പേർക്ക് സമ്പർക്കങ്ങളിലൂടെയും 16 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,253 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 163 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം 1,279 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,81,237 ആയി ഉയർന്നു. ആകെ 43,22,199 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്‌സിനേഷനും തുടരുകയാണ്. 8,26,748 പേർ ഇതുവരെ ഓരോ ഡോസും 6,21,215 പേർ രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് അൽ മാനിയ പറഞ്ഞു. മാസ്‌ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൂടിചേരലുകൾ ഒഴിവാക്കിയും കോവിഡിനെ നേരിടാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്തതും, ഭവന സന്ദർശനങ്ങളുമാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടാൻ കാരണമായതെന്നും, ഈദ് അവധി ദിനങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കേസുകൾ ഇനിയും വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒത്തുചേരലുകൾക്ക് പകരം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പ്രയോജനപ്പെടുത്തി ആഘോഷങ്ങൾ തുടരണമെന്നും, ഇലക്ട്രോണിക് പെയ്‌മെന്റ് സജീവമാക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.