- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയുടെ നെഞ്ചിടിപ്പേറ്റി കോവിഡ് മരണങ്ങൾ വർദ്ധിക്കുന്നു; ശനിയാഴ്ച മരിച്ചത് 960 പേർ: ഒറ്റ ദിവസം ഇത്രയധികം മരണങ്ങൾ ഇതാദ്യം
മുംബൈ: കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും മഹാരാഷ്ട്രയുടെ നെഞ്ചിടിപ്പേറ്റി കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ശനിയാഴ്ച 960 കോവിഡ് മരണങ്ങളാണു സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം മരണങ്ങൾ സംഭവിക്കുന്നത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ 695 പേരാണ് മരിച്ചത്. ശനിയാഴ്ച അത് 960 ആയി ഉയർന്നു.
അതേസമയം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ അൽപ്പം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം വരെ പ്രതിദിനം 60,000ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയിൽ ഇപ്പോൾ രോഗം ബാധിക്കുന്നവരുടെ എണ്ണം 40,000ൽ താഴെയാണ്. ശനിയാഴ്ച 34,898 പേർക്കാണ് രോഗബാധയുണ്ടായത്. ശനിയാഴ്ച 59,073 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. ശനിയാഴ്ചത്തെ കണക്കു പ്രകാരം പോസിറ്റിവിറ്റി റേറ്റ് 17.33 ശതമാനമാണ്.
മഹാരാഷ്ട്രയിൽ പുണെയിലാണ് രോഗവ്യാപനം കൂടുതൽ. ഇന്ന് 5,371 പുതിയ കേസുകളും 52 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. സോലാപൂരിൽ 2,278 കേസുകളും 77 മരണങ്ങളുമുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയിലെ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ശനിയാഴ്ച 1,447 പേർക്കു മാത്രമാണ് മുംബൈയിൽ കോവിഡ് പോസിറ്റീവ് ആയത്. അതേസമയം മുംബൈയിൽ രോഗം ബാധിച്ച് മരിച്ചത് 62 പേരാണ്. നാഗ്പൂരിൽ 24 മണിക്കൂറിനിടെ 144 പേർ കോവിഡ് ബാധിച്ചുമരിച്ചു.