- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക്; സൗജന്യ നിയമസഹായവുമായി അഭിഭാഷക സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ
കൊച്ചി: സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരേ പരാതി നൽകാൻ സൗജന്യ നിയമസഹായവുമായി അഭിഭാഷക സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ്.
ഹൈക്കോടതി നിർദേശ പ്രകാരം കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. അമിത നിരക്ക് ഈടാക്കിയാൽ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകാമെന്നും അറിയിച്ചിരുന്നു. സംസ്ഥാനതലത്തിൽ മൂന്നംഗ അപ്പീൽ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പരാതി നൽകാനാണ് സൗജന്യ നിയമസഹായം നൽകുന്നത്.
പരാതികൾ justicebrigade18@gmail.com എന്ന ഇ-മെയിൽ വഴിയോ 9188201888 എന്ന വാട്സാപ്പ് നമ്പർ മുഖേനയോ അറിയിക്കാം.
Next Story