- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോം ക്വാറന്റീൻ -ഗാർഹിക സമ്പർക്ക വിലക്ക്; റിവേഴ്‌സ് ക്വാറന്റീൻ-സംരക്ഷണ സമ്പർക്ക വിലക്ക്: കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകളുടെ മലയാള പദാവലിയുമായി സർക്കാർ

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട പല ഇംഗ്ലീഷ് വാക്കുകളും സാധാരണക്കാർക്ക് മനസ്സിലാവാത്തവയാണ്. കടിച്ചാൽ പൊട്ടാത്ത പല ഇംഗ്ലിഷ് വാക്കുകളും പലർക്കും കേട്ടാൽ പോലും മനസ്സിലാവില്ല.
'സൂപ്പർ സ്‌പ്രെഡ്, ക്വാറന്റീൻ, റിവേഴ്‌സ് ക്വാറന്റീൻ, കണ്ടെയിന്മെന്റ് സോൺ...'കടുകട്ടി വാക്കുകൾ എത്ര പേർക്ക് മനസ്സിലാകുന്നുവെന്നതാണ് മറുചിന്തയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. കോവിഡ് ഇംഗ്ലിഷ് പദങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയാനിടയായതിനെ തുടർന്ന്, ഇംഗ്ലിഷ് പദങ്ങൾക്ക് മലയാളി പദാവലി തയാറാക്കിയിരിക്കുകയാണ് സർക്കാർ. വലിയ ബോധവൽക്കരണം ആവശ്യമായതിനാൽ ഇത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് സർക്കാർ.
കോവിഡിനെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുമ്പോൾ ലളിതമായ മലയാള പദങ്ങൾ ഉപയോഗിക്കണമെന്നു ഈ മാസം 12 ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര(ഔദ്യോഗിക ഭാഷ) വകുപ്പ് മലയാള പദാവലി തയാറാക്കിയത്.
കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലിഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളും ചുവടെ:
കോ മോർബിഡിറ്റി (co-morbidity)-അനുബന്ധ രോഗം
ക്വാറന്റീൻ-സമ്പർക്ക വിലക്ക്
ഹോം ക്വാറന്റീൻ-ഗാർഹിക സമ്പർക്ക വിലക്ക്
റിവേഴ്‌സ് ക്വാറന്റീൻ-സംരക്ഷണ സമ്പർക്ക വിലക്ക്
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ(സിഎഫ്എൽടിസി)-ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രം
കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ(സിഎസ്എൽടിസി)-രണ്ടാംതല കോവിഡ് ചികിത്സാ കേന്ദ്രം
കോൺടാക്ട് ട്രേസിങ്-സമ്പർക്കാന്വേഷണം
പ്രൈമറി കോൺടാക്ട്-ഒന്നാംതല സമ്പർക്കം
ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ-സ്ഥാപന സമ്പർക്ക വിലക്ക്
സെക്കൻഡറി കോൺടാക്ട്-രണ്ടാംതല സമ്പർക്കം
വൈറുലൻസ്(virulence)-തീവ്രത
സൂപ്പർ സ്‌പ്രെഡ്-അതിവ്യാപനം
ജീൻ സീക്വൻസിങ്(gene sequencing)-ജനിതശ്രേണീകരണം
ഇമ്മ്യൂണിറ്റി-രോഗപ്രതിരോധ ശേഷി
ഇൻഫെക്ഷൻ-രോഗാണുബാധ
ഹെർഡ് ഇമ്യൂണിറ്റി(herd immunity)സാമൂഹിക പ്രതിരോധ ശേഷി
ആന്റിബോഡി-പ്രതിവസ്തു
ഹെൽത്ത് കെയർ വർക്കേഴ്‌സ്-ആരോഗ്യ പ്രവർത്തകർ
റിസ്‌ക് ഗ്രൂപ്പ്അപായ സാധ്യതാ വിഭാഗം
കണ്ടെയ്ന്മെന്റ് സോൺനിയന്ത്രിതമേഖല
കമ്മ്യൂണിറ്റി ട്രാസ്മിഷൻസാമൂഹിക വ്യാപനം
ഡൊമിസിലിയറി കെയർ സെന്റർ(domiciliary care centre)ഗൃഹവാസ പരിചരണ കേന്ദ്രം

