- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെയ്‌നർ ലോറിയുടെ ആറു ടയറുകൾ മോഷണം പോയി; രണ്ട് ലക്ഷം രൂപയുടെ നഷ്ടം
കളമശേരി: നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയുടെ ആറു ടയറുകൾ മോഷണം പോയി. യന്ത്രത്തകരാർ മൂലം ഈ മാസം 7ന് ഫാക്ട് ജംക്ഷനിൽ ഒതുക്കി നിർത്തിയിരുന്ന കണ്ടെയ്‌നർ ലോറിയുടെ ടയറുകളാണ് ഡിസ്‌കുൾപ്പെടെ കഴിഞ്ഞ ദിവസം അഴിച്ചുകൊണ്ടുപോയത്. ലോറി ഉടമ പി.ബി.ഗിരീഷ് പൊലീസിൽ പരാതി നൽകി.
ദേശീയപാതയിലും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡിലും നിർത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും മോഷണം പോകുന്നതു പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ പാർക്കു ചെയ്തിരുന്ന സ്വകാര്യ ബസിന്റെ രണ്ട്ബാറ്ററികൾ മോഷണം പോയി.
45,000 രൂപയുടെ നഷ്ടമുണ്ടായതായി ബസുടമ പി.എ.മുഹമ്മദ് സാദിഖ് പറഞ്ഞു. മോഷണം നടന്ന പല സ്ഥലങ്ങളിലും സിസിടിവികൾ ഇല്ലാത്തത് മോഷ്ടാക്കൾക്കു സഹായകരമായി. ഏലൂർ ഫാക്ട് ജംക്ഷനിലൊ ഏലൂരിലേക്കു പ്രവേശിക്കുന്ന പാലങ്ങളിലൊ സിസിടിവികൾ ഇല്ലാത്തതിനാൽ അന്വേഷണം വഴിമുട്ടുന്നു. മോഷണ വസ്തുക്കൾ വാങ്ങി സെക്കൻഡ് സെയിൽ നടത്തുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാൻ ഉടമകളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.