- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രൂക്ഷം; പൂർണമായും വീഡിയോ കോൺഫറൻസിങ്ങിലേക്ക് മാറി ഹൈക്കോടതി
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈക്കോടതി നടപടികൾ പൂർണമായും വീഡിയോ കോൺഫറൻസിങ്ങിലേക്ക് മാറി. ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ ബെഞ്ച് ഇന്നലെ വിഡിയോ കോൺഫറൻസിങ്ങിലൂടെ വാദം കേട്ടു. മധ്യവേനൽ അവധിക്കുശേഷം ഇന്നലെയാണു കോടതി തുറന്നത്. കോവിഡ് വ്യാപിച്ചതോടെ ഹൈക്കോടതിയിൽ ചില ബെഞ്ചുകൾ വിഡിയോ കോൺഫറൻസിങ്ങിലേക്ക് മാറിയിരുന്നെങ്കിലും ആദ്യമായാണു പൂർണമായും മാറുന്നത്.
ഇതുകൂടാതെ, ഹർജികൾ ഇ ഫയലിങ്ങിലൂടെ ഫയൽ ചെയ്യണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇ ഫയലിങ് നടപ്പാക്കിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലോക്ക് ഡൗൺ സാഹചര്യവും നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇതു നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്നാണ് ആവശ്യം. പുതിയ സംവിധാനം നടപ്പാക്കുന്നത് 6 മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ബാർ കൗൺസിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും കേരള അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.