- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് എംഎൽഎമാരുടെ സാന്നിധ്യം പോലും അനിവാര്യമല്ല; വേണ്ടത് ഗവർണറും ഉദ്യോഗസ്ഥരും പിന്നെ രജസിറ്ററും
കൊച്ചി: കേരളത്തിലെ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. 500 പേരാണ് സത്യപ്രതിജ്്ഞാ ചടങ്ങിൽ പങ്കെടുക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഇത്രയധികം പേർ പങ്കെടുക്കുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇത്രയധികം പേർ സത്യപ്രതിജ്ഞാചടങ്ങിൽ അനിവാര്യരല്ല. മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കാൻ അനിവാര്യമായിട്ടുള്ളത് ഗവർണറും പ്രതിജ്ഞാ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ.മാരുടെ സാന്നിധ്യംപോലും അനിവാര്യമല്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് സംസ്ഥാന മന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് വിവരിക്കുന്നത്. മന്ത്രിയുടെ ഉദ്യോഗം സംബന്ധിച്ച പ്രതിജ്ഞയും മന്ത്രിയെന്നനിലയിലുള്ള രഹസ്യ പരിപാലന ശപഥവുമാണ് ഗവർണറുടെ സാന്നിധ്യത്തിൽ എടുക്കേണ്ടത്. ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞചെയ്യുന്ന മന്ത്രിമാർ ഓത്ത് രജിസ്റ്ററിൽ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ എത്തി ചുമതല ഏറ്റെടുക്കുന്നതോടെ അവസാനിക്കുന്നതാണ് ഈ ചടങ്ങ്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരേ ഇതിന് ആവശ്യമുള്ളൂ. പിന്നെ ആവശ്യമുള്ളത് മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലെ ഡ്രൈവർമാരാണ്. ഒരു മന്ത്രിക്ക് സത്യപ്രതിജ്ഞചെയ്യാൻ ഏറിയാൽ ആവശ്യമുള്ളത് അഞ്ചു മിനിറ്റാണ്. 21 മന്ത്രിമാർക്ക് സത്യപ്രതിജ്ഞചെയ്യാൻ രണ്ടു മണിക്കൂർ സമയംമതി.