- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിശബ്ദമായെത്തി കാറിന് പോലും അധികം കേടുപാടുകൾ വരുത്താതെ ഹമാസ് നേതാവിനെ കൊന്നത് എന്തുതരം ആയുധം ഉപയോഗിച്ചാണ് ? അമേരിക്കയുടെ 6 ബ്ലേഡ് റോക്കറ്റായ നിൻജ മിസൈൽ ഇസ്രയേലിനും ഉണ്ടോ ? ഒരോ യുദ്ധവും പുറത്തുകൊണ്ടുവരുന്നത് ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങൾ
നിറയെ സ്ഫോടകവസ്തുക്കളുമായി മെഡിറ്ററേനിയൻ സമുദ്രത്തിലിറക്കിയ ഹമാസിന്റെ മുങ്ങിക്കപ്പൽ തകർത്തതിനു തൊട്ടുപിന്നാലെ അതി പ്രവർത്തിപ്പിച്ചവരെ കൊല്ലാനുള്ള ശ്രമത്തിൽ ഇസ്രയേൽ ബോബാക്രമണം നടത്തിയ കാറിന്റെ ദൃശ്യങ്ങൾ ഇസയേലിന്റെ കൈവശമുള്ള ആയുധങ്ങളെ കുറിച്ച് നിരവധി സംശയങ്ങൾ ഉയർത്തുന്നു. കാറിന്റെ ഡ്രൈവറുടെ ഭാഗത്ത് വന്നിടിച്ച മിസൈൽ കാരിന്റെ വിൻഡോയും ഡോറും തകർത്തിട്ടുണ്ട്. എന്നാൽ മറ്റു ഭാഗങ്ങളൊന്നും തന്നെ തകർന്നിട്ടില്ല. അമേരിക്കയുടെ സിക്സ്-ബ്ലേഡഡ് നിൻജ മിസൈൽ ഇസ്രയേലിന്റെ കൈവശവുമുണ്ടോ എന്ന സംശയമാണ് ഇത് ഉയർത്തിയിരിക്കുന്നത്.
ലക്ഷ്യ സ്ഥാനത്തെതുണ്ടുതുണ്ടാക്കാൻ കെല്പുള്ള ആറു ബ്ലേഡുകൾ ഉള്ള ഈ നിനം മിസൈൽ ഷീർ ഫോഴ്സ് ഉപയോഗിച്ചാണ് ലക്ഷ്യം തകർക്കുന്നത്. ലിബിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ അമേരിക്ക ഇത്തരം മിസൈൽ ഉപയോഗിച്ചിരുന്നു. തികച്ചും ഈ മിസൈൽ ഉണ്ടാക്കുന്ന രീതിയിലല്ലെങ്കിലും, അതിനൊട് സമാനമായ രീതിയിലുള്ള കേടുപാടുകളാണ് ഹമാസിന്റെ തകർന്ന കാറിലും കാണപ്പെടുന്നത്. ഇതാൺ!, അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഇസ്രയേൽ അവരുമായുള്ള ബന്ധം ഉപയോഗിച്ച് നിൻജ മിസൈലിനു സമാനമായ മിസൈൽ വികസിപ്പിച്ചിട്ടുണ്ടോ എന്ന സംശയമുണർത്തുന്നത്.
നിൻജ മിസൈൽ സാധാരണയായി കാറുകൾപോലെയുള്ള വാഹനങ്ങൾക്ക് എതിരായാണ് പ്രയോഗിക്കുന്നത്. ഇത് വാഹനത്തെ പൂർണ്ണമായും തകർക്കാതെ, അതിൽ ഒരു ദ്വാരമോ ഒന്നിലധികം ദ്വാരങ്ങളോ ഇട്ട് അകത്തെ ലക്ഷ്യം കാണുകയാണ് പതിവ്. ആറു ബ്ലേഡുകൾ ഉള്ളതിനാൽ സാധാരണായായി ഈ മിസൈൽ വഴിയുണ്ടാകുന്ന ദ്വാരത്തിന് നക്ഷത്രാകൃതിയായിരിക്കും ഉണ്ടാവുക. അതാണ് നിൻജ എന്ന പേരുവരുവാൻ കാരണം. ഇതിന്റെ അഗ്രഭാഗത്തിന് സ്ഫോടനശേഷിയില്ലാത്തതിനാലാണ് ഇത് ആക്രമിക്കുന്ന വാഹനങ്ങൾ പൊട്ടിത്തെറിക്കാത്തത്.
എന്നാൽ, അതുപോലെയായിരുന്നില്ല ഗസ്സ്സയിൽ ആക്രമിക്കപ്പെട്ട കാറിന്റെ അവസ്ഥ. കാറിന്റെ മേൽക്കൂര മേൽപോട്ട് വളഞ്ഞതും മറ്റും സൂചിപ്പിക്കുന്നത് ചെറിയ തോതിലൊരു സ്ഫോടനം നടന്നു എന്നുതന്നെയാണ്. ആക്രമിക്കപ്പെട്ട കാറിനടുത്ത് പാർക്ക് ചെയ്തിരുന്ന മറ്റു രണ്ടു കാറുകൾക്കും വിൻഡോ ഗ്ലാസ്സിനും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, ഇസ്രയേൽ സൈന്യം പുറത്തുവിട്ട വീഡിയോയിലും ഒരു ചെറിയ സ്ഫോടനം കാണുന്നുണ്ട്. എന്നാൽ, ഒരു സാധാരണ മിസൈൽ മൂലമുണ്ടാകുന്ന സ്ഫോടനത്തോളം ഉണ്ടായിരുന്നില്ല ഇത്.
നേരത്തേ പ്രചുരപ്രചാരത്തിൽ ഉണ്ടായിരുന്ന ഹെൽഫയർ മിസൈലിൽ രൂപമാറ്റം വരുത്തിയാണ് ആർ 9 എക്സ് എന്ന് ഔദ്യോഗികനാമമുള്ള നിൻജ മിസൈലുകൾ അമേരിക്ക നിർമ്മിച്ചത്. ഒബാമ അമേരിക്കൻ പ്രസിഡണ്ടായിരുന്ന കാലത്തായിരുന്നു ഇത് വികസിപ്പിച്ചെടുത്തത്. മദ്ധ്യപൂർവ്വ ദേശത്തെ തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കുവാനായിരുന്നു ഇത് വികസിപ്പിച്ചത്. അവിടങ്ങളിൽ, തീവ്രവാദികൾ സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ അഭയം തേടുന്നതിനാൽ അവരെ ലക്ഷ്യമിട്ടുള്ള ആക്രമങ്ങളിൽ നിരവധി നിരപരാധികളും കൊല്ലപ്പെടുമായിരുന്നു. ഇത് ഒഴിവാക്കാനായിട്ടായിരുന്നു നിൻജ മിസൈലുകൾ വികസിപ്പിച്ചത്.
ഹെൽഫയർ മിസൈലിനെ പോലെ ലേസർ ടാർഗറ്റിങ് സിസ്റ്റമാണ് ഇതിലും ഉള്ളത്. എന്നാൽ സ്ഫോടനശേഷിയുള്ള വാർഹെഡിനു പകരം ലക്ഷ്യസ്ഥാനം നശിപ്പിക്കുവാൻ ഉതകുന്ന ലോഹഭാഗങ്ങളാണെന്ന് മാത്രം. ലക്ഷ്യത്തിൽ എത്തുന്നതിന് തൊട്ടുമുൻപ് മാത്രം പുറത്തേക്ക് നീളുന്ന ആറ് ബ്ലേഡുകളാണ് ഇതിലെ ആക്രമണകാരിയായ ഭാഗം. സിറിയയിൽ അൽ-ഖ്വെദയുടെ ഉപനേതാവ് അബു ഖായർ അൽ മസ്രിയെ കൊല്ലുവാനായിരുന്നു ഇത് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് യമൻ, ലിബിയ, ഇറാഖ് എന്നിവിടങ്ങളിലും അമേരിക്ക ഇത്തരത്തിലുള്ള മിസൈലുകൾ ഉപയോഗിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ