- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിനേഷനിൽ 32 വിഭാഗങ്ങൾ മുൻഗണനാപട്ടികയിൽ; കെഎസ്ആർടിസി ഡ്രൈവർമാർ, കണ്ടക്ടർമാർ, പെട്രോൾ പമ്പ് ജീവനക്കാർ തുടങ്ങി മാധ്യമ പ്രവർത്തകരും മുൻഗണനാ പട്ടികയിൽ; റെയിൽവേ ടിടിഇമാർ, ഡ്രൈവർമാർ, വിമാനത്താവള ജീവനക്കാർ, ഭിന്ന ശേഷിക്കാർ എന്നിവരെയും മുൻഗണനയിൽ ഉുൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 18-45 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷനിൽ മുൻഗണനയുള്ളവരുടെ ലിസ്റ്റ് സർക്കാർ പുറത്തു വിട്ടു. 32 വിഭാഗങ്ങളാണ് മുൻഗണനാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവർമാർ, കണ്ടക്ടർമാർ, പെട്രോൾ പമ്പ് ജീവനക്കാർ, പത്രവിതരണക്കാർ, ഭിന്നശേഷിക്കാർ, മാധ്യമ പ്രവർത്തകർ, കെഎസ്ഇബി ഫീൽഡ് സ്റ്റാഫ്, വാട്ടർ അഥോറിറ്റി ഫീൽഡ് സ്റ്റാഫ് എന്നിവർക്കു മുൻഗണന ലഭിക്കും.
റെയിൽവേ ടിടിഇമാർ, ഡ്രൈവർമാർ, വിമാനത്താവള ജീവനക്കാർ, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവിൽപ്പനക്കാർ, പച്ചക്കറി വിൽപ്പനക്കാർ, ഹോം ഡെലിവറി നടത്തുന്നവർ തുടങ്ങിയവരും പട്ടികയിലുണ്ട്. അതേസമയം, കോവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സീൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയെന്നും കേന്ദ്രം വ്യക്തമാക്കി.