- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇങ്ങനെ എത്രകാലം തുടരാനാണ് പദ്ധതി ? വേഗം ബോംബിങ് നിർത്തൂ; ഇസ്രയേലിനു മുന്നറിയിപ്പുമായി ജോ ബൈഡൻ; തുടങ്ങിയ ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ് ബോംബു വർഷം തുടർന്ന് ഇസ്രയേൽ; അംഗപരിമിതനും ഗർഭിണിയായ ഭാര്യയും മൂന്നു വയസ്സുള്ള കുഞ്ഞും ഫലസ്തീനികളുടെ പുതിയ രക്തസാക്ഷികൾ
ഇസ്രയേൽ-ഫലസ്തീൻ സഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സജീവമായ ഇടപെടലുകൾ നടത്തുമ്പോഴും ലക്ഷ്യം കാണാതെ യുദ്ധം നിർത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു. നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ബൈഡൻ ഫോൺ സംഭാഷണത്തിനിടെയാണ് നേതന്യാഹുവിനോട് ആവശ്യപ്പെട്ടത്. അതുകഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം മിലിറ്ററി ആസ്ഥാനത്തെത്തിയ നേതന്യാഹു പറഞ്ഞത് അമേരിക്കൻ സഹായത്തേയും പിന്തുണയേയും ബഹുമാനിക്കുന്നു എന്നും എന്നാൽ, ഇപ്പോൾ പ്രധാനം ലക്ഷ്യത്തിൽ എത്തുക എന്നതാണെന്നും പറഞ്ഞു.
ഹമാസിന്റെ ആക്രമങ്ങളെ പ്രതിരോധിക്കുവാനും അതിനെതിരെ പ്രതികരിക്കുവാനും ഇസ്രയേലിന് അവകാശമുണ്ട് എന്നതായിരുന്നു ജോ ബൈഡന്റെ നിലപാട്. അതേസമയം, സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഇസ്രയേലിനെതിരെ കടുത്ത നിലപാട് എടുക്കുവാനുള്ള സമ്മർദ്ദം ഏറുന്നുണ്ട്. ഇതേതുടർന്നാണ്, ഈ സംഘർഷം ആരംഭിച്ചതിനുശേഷം നാലാം തവണ ബൈഡൻ നേതന്യാഹുവുമായി ഫോണിൽ സംസാരിക്കുന്നത്.
ഇരുവരും മേഖലയിലെ സ്ഥിതിഗതികെളെ കുറിച്ച് സംസാരിച്ചു എന്നും ഹമാസിന്റെയും മറ്റ് തീവ്രവാദി ഗ്രൂപ്പുകളുടെയും ശക്തി കുറയ്ക്കുന്നതിൽ ഇസ്രയേലിന്റെ മുന്നേറ്റത്തെ വിലയിരുത്തിയതായും വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.
കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് ഇസ്രയേൽ ആക്രമണം തുടരുന്നു
ഗസ്സയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. അമേരിക്കൻ പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ടും, ലക്ഷ്യം കാണാതെ നിർത്തില്ലെന്ന വാശിയോടെ തുടരുന്ന ആക്രമണത്തിൽ ഇന്നലെ ഏഴുപേർ കൂടി കൊല്ലപ്പെട്ടു. അംഗപരിമിതനായ ഒരു വ്യക്തിയും, അയാളുടെ ഗർഭിണിയായ ഭാര്യയും മൂന്നു വയസ്സുള്ള ഒരു കുട്ടിയും മരണമടഞ്ഞവരിൽ ഉൾപ്പെട്ടിരിക്കുന്നതായി ഗസ്സ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പരിക്കേറ്റ ഒരു വ്യക്തികൂടി ഇന്നലെ മരണമടഞ്ഞിട്ടുണ്ട്.
ഇതോടെ ഗസ്സ്സാ ആക്രമണത്തിൽ കൊല്ലപ്പെട്ടാരുടെ എണ്ണം 227 ആയി ഉയർന്നു. അതേസമയം, ലെബനോണിലെ ഹമാസ് അനുകൂല തീവ്രവാദ സംഘടനകൾ ഇസ്രയേൽ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മിസൈൽ ആക്രമണം ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. ഇതിനിടെ വെടിനിർത്തൽ നിർദ്ദേശവുമായി ഹമാസും രംഗത്തെത്തിയിട്ടുണ്ട്.
ജറുസലേമിലെ അൽ -അഖ്സാ പള്ളിയിൽ നിന്നും പൊലീസിന്റെ പിൻവലിക്കുക, ഷെയ്ഖ് ജാറയിൽ നിന്നും ഫലസ്തീനികളെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് വെടിനിർത്തലിനുള്ള നിബന്ധനകളായി ഹമാസ് മുന്നോട്ട് വയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ