ശ്വതി ശ്രീകാന്ത് തന്റെ ഫേസ്‌ബുക്ക് പേജിലിട്ട ഒരു ചിത്രത്തിന് താഴെ വന്ന കമന്റും അതിന് അശ്വതി നൽകിയ മറുപടിയുമാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്. വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് അശ്ലീല കമന്റിട്ട യുവാവ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടിക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്‌ക്രീൻഷോട്ടുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മാപ്പ് പറഞ്ഞ് അക്കൗണ്ട് താൽകാലികമായി റദ്ദുചെയ്ത് യുവാവ് തടിയൂരിയിരിക്കുന്നത്.

അശ്വതിയുടെ ചിത്രത്തിന് താഴെ സൂപ്പർ മുല എന്നായിരുന്നു യുവാവിന്റെ കമന്റ്. അതിന് അശ്വതി കൊടുത്ത മറുപടി ഇങ്ങനെ:
സൂപ്പർ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്...
പലപ്പോഴും സ്ത്രീകൾ അസഭ്യം നിറഞ്ഞ കമന്റുകൾക്ക് മറുപടി നൽകാറില്ല. പക്ഷെ കാലം മാറിയിരിക്കുന്നു, കൃത്യമായ മറുപടികൾ കൊണ്ട് ഇത്തരക്കാരെ നിശബ്ദരാക്കാൻ പുതിയകാലത്തെ സ്ത്രീകൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.