- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുങ്ങി തുടങ്ങിയ ബാർജിൽ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി; കടലിൽ ഒഴുകി നടന്നത് 14 മണിക്കൂർ: മരണക്കയത്തിൽ നിന്നും രക്ഷപ്പെട്ടതെങ്ങനെ എന്ന് വിവരിച്ച് മലയാളി സേഫ്റ്റി ഓഫിസർ
മുംബൈ: കൊടുങ്കാറ്റിൽ തകർന്ന ബാർജിലെ ജീവനക്കാരെ ഐഎൻഎസ് കൊച്ചി കപ്പൽ രക്ഷപ്പെടുത്തിയിരുന്നു. മരണത്തെ മുന്നിൽ കണ്ട ശേഷമാണ് ഇവർ ജീവിതത്തിലേക്ക് തിരികെ കയറിയത്. ഐഎൻഎസ് കൊച്ചി എത്തിയില്ലായിരുന്നെങ്കിൽ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ബാർജിലെ സേഫ്റ്റി ഓഫിസറായ തൃപ്പൂണിത്തുറ സ്വദേശി ടിജോ.
കടലിൽ നിന്നു രക്ഷപ്പെടുത്തി ഐഎൻഎസ് കൊച്ചി എന്ന കപ്പലിൽ മുംബൈ നാവിക ആസ്ഥാനത്ത് എത്തിച്ച 125 പേരിൽ ഒരാളായ ടിജു മരണക്കയത്തിൽ നിന്നു ജീവിതത്തിലേക്കു പിടിച്ചുകയറിയ കഥ പറയുന്നു: ''നൂറു കിലോമീറ്ററിലേറെ വേഗത്തിൽ ആഞ്ഞുവീശുകയായിരുന്നു കാറ്റ്. ആടിയുലയുന്ന ബാർജ് എങ്ങോട്ടോ ഒഴുകുന്നു. വെള്ളം കയറി ഒരുവശം മുങ്ങിത്തുടങ്ങിയതോടെ, ഉയർന്നുനിന്നിരുന്ന മറുഭാഗത്തേക്ക് ഞങ്ങൾ നീങ്ങി. വീഴാതെ അള്ളിപ്പിടിച്ചു നിന്ന മണിക്കൂറുകൾ. ഒടുവിൽ രക്ഷകയായി ഐഎൻഎസ് കൊച്ചി കപ്പൽ എത്തുന്നു. ആ കപ്പൽ അപ്പോൾ എത്തിയില്ലായിരുന്നെങ്കിൽ ഇതു പറയാൻ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല''
മുങ്ങുന്ന ബാർജിൽ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടിയ ടിജു 14 മണിക്കൂർ ഒഴുകിനടന്ന ശേഷമാണു രക്ഷപ്പെട്ടത്.
''രക്ഷാദൗത്യവുമായി കപ്പൽ എത്തിയതോടെ ഞങ്ങളുടെ ബാർജിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ധരിച്ചു കടലിലേക്കു ചാടി. പിടിച്ചുകയറാൻ പറ്റുന്ന പ്രത്യേക വല ഐഎൻഎസ് കൊച്ചിയുടെ നാലുവശത്തും രക്ഷാപ്രവർത്തകർ വിരിച്ചു. എന്നാൽ, എട്ടു മീറ്റർ ഉയരത്തിൽ വരെയായിരുന്നു അപ്പോൾ തിരമാലകൾ. 2 മുതൽ 14 മണിക്കൂർ വരെ കടലിൽ ഒഴുകിനടന്ന ശേഷമാണ് പലർക്കും കപ്പലിൽ കയറിക്കൂടാനായത്.
ഒരുവശം ചരിഞ്ഞ് പാതി മുങ്ങി ഒഴുകവേയാണ് വൈകിട്ട് മൂന്നോടെ ഐഎൻഎസ് കൊച്ചി അരികിലെത്തുന്നത്. ആ രക്ഷകയില്ലായിരുന്നെങ്കിൽ...അത് ഓർക്കാനേ വയ്യ '' !