- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ ഇറ്റാലിയൻ പ്രസിഡന്റും അതിസമ്പന്നനുമായ സിൽവിയോ ബർലുസ്‌കോണി അതീവ ഗുരുതരാവസ്ഥയിൽ; എട്ട് മാസത്തെ ആശുപത്രി ചികിത്സകൾ ഫലം കാണാതെ വന്നതോടെ വീട്ടിൽ അതീവ പരിചരണത്തിൽ: ഇറ്റാലിയൻ ചരിത്രത്തിൽ പെണ്ണുപിടിയനായി പേരെടുത്ത ബർലുസ്കോണിയുടെ ആരോഗ്യ നിലയിൽ കടുത്ത ആശങ്ക
മുൻ ഇറ്റാലിയൻ പ്രസിഡന്റും അതിസമ്പന്നനുമായ സിൽവിയോ ബർലുസ്‌കോണി അതീവ ഗുരുതരാവസ്ഥയിൽ. കോവിഡ് ബാധയെ തുടർന്ന് എട്ട് മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇപ്പോൾ സ്വന്തം വീട്ടിൽ അതീവ പരിചരണത്തിലാണുള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ് പിടിപെട്ട് ആരോഗ്യ നില വഷളായതോടെ ആശുപത്രിയിലായിരുന്നു അദ്ദേഹം. അതിന് ശേഷം നിരവധി തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വക്കീൽ തന്നെയാണ് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിരവധി ആരോഗ്യ പ്രശ്‌നങ്ങളെയും രാഷ്ട്രീയ വിവാദങ്ങളെയും അതിജീവിച്ച് ഇറ്റാലിയൻ പ്രസിഡന്റ് പദവി വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പെണ്ണു പിടി വിവാദമാണ് അദ്ദേഹത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയത്. പ്രായപൂർത്തിയാകാത്ത മൊറോക്കൻ സുന്ദരിയുമായുണ്ടായ ലൈംഗിക വിവാദം നിരവധി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. പ്രായപൂർത്തിയാകാത്ത റൂബി എന്ന പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഇപ്പോഴും വിചാരണ നേരിടുകയാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇദ്ദേഹത്തിനെതിരെയുള്ള കേസുകളുടെ വിചാരണ മാറ്റിവെച്ചു. ബെർലുസ്‌കോണിയുടെ അഭിഭാഷകനായ ഫെഡറിക്കോ സിസോനിയാണ് അദ്ദേഹം വീട്ടു പരിചരണത്തിലാണെന്ന കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും സിസോനിയ വ്യക്തമാക്കി.
നാലു വട്ടം ഇറ്റാലിയൻ പ്രധാനമന്ത്രിയായ അദ്ദേഹം 2013ലാണ് പെണ്ണുകെസിൽ പെടുന്നത്. പ്രായപൂർത്തിയാകാത്ത മൊറോക്കൻ സുന്ദരിയായ റൂബി എന്ന പെൺകുട്ടിയെ പഡിപ്പിച്ചതാണ് കേസ്. ഇതു കൂടാതെ സെക്‌സ് പാർട്ടികൽ നടത്തിയതടക്കം നിരവധി മോഡലുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ തെളിവുകൾ സഹിതം വാർത്തകൾ പുറത്ത് വന്നിരുന്നു.