- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൂന്നാം വിവാഹ വാർഷികത്തിന് ഹാരിയും മേഗനും സമ്മാനം നൽകുന്നത് ഇന്ത്യയ്ക്ക്; മുംബൈയിൽ കോവിഡ് ദുരിതാശ്വാസം നൽകാൻ കമ്മ്യുണിറ്റി സെന്റർ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ദമ്പതിമാർ; ഭക്ഷണവും താമസവും വാക്സിനും ഉറപ്പിക്കുന്ന പദ്ധതിക്ക് പണം നീക്കി വച്ച് വിവാദ സെലിബ്രറ്റികൾ
ഹാരി രാജകുമാരനും മേഗനും ഇന്നലെ തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തല്പരരായ ദമ്പതിമാർ തങ്ങളുടെ മൂന്നാം വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ കോവിഡ് യുദ്ധത്തിൽ പങ്കാളികളാകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ വൈറസ് താണ്ഡവമാടുന്ന ഇന്ത്യയിൽ ഒരു ദുരന്ത നിവാരണ കേന്ദ്രം തുറക്കുവാൻ ഒരുങ്ങുകയാണ് അവർ.
ഹാരിയുടെയും മേഗന്റെയും സംഘടനയായ ആർച്ച്വെൽ, കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ പണിത കെട്ടിടത്തിന്റെ രൂപകല്പന അനുസരിച്ചായിരിക്കും മുംബൈയിലെ കെട്ടിടവും. ഇവിടെ എത്തുന്ന പ്രദേശ വാസികൾക്ക് തികച്ചും സൗജന്യമായി ഭക്ഷണവും കോവിഡ് വാക്സിൻ ഉൾപ്പടെയുള്ള മരുന്നുകളും ലഭിക്കും. തങ്ങളുടെ അർച്ച്വെൽ വെബ്സൈറ്റിലൂടെയാണ് ദമ്പതികൾ ഇക്കാര്യം അറിയിച്ചത്.
സമാനമായ തോതിൽ വാക്സിൻ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിതരണം ചെയ്യണമെന്ന് നേരത്തേ ഇവർ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, വാക്സിൻ പാറ്റന്റ് ഇല്ലാതെയാക്കണമെന്ന ജോ ബൈഡന്റെ നിർദ്ദേശത്തെ ഇവർ പിന്താങ്ങുകയും ചെയ്തിരുന്നു.ഇതുവഴി ദരിദ്ര രാഷ്ട്രങ്ങളിൽ കൂടി വാക്സിൻ നിർമ്മിക്കാൻ കഴിയുമെന്നതാണ് ഒരു നേട്ടം. താത്ക്കാലികമായെങ്കിലും വാക്സിനു മേലുള്ള ബൗദ്ധികസ്വത്തവകാശം വേണ്ടെന്ന് വയ്ക്കണമെന്നാവശ്യപ്പെട്ട് ഇവർ ഈ മാസം ആദ്യം വിവിധ വാക്സിൻ നിർമ്മാതാക്കൾക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച്ചയോടുകൂടി ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 25 മില്ല്യൺ കവിഞ്ഞെന്നും പ്രതിദിനം 2.6 ലക്ഷത്തിലേറെ പുതിയ കേസുകൾ ഉണ്ടാവുകയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ഇവർ ഇന്ത്യയിൽ ദുരന്ത നിവാരണ കേന്ദ്രം തുറക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയത്. ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിലെ യഥാർത്ഥ സാഹചര്യം, റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഗുരുതരമാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കേന്ദ്രം തുറക്കുന്നത് എന്നും അവർ പറഞ്ഞു.
ആർച്ച്വെൽ ഫൗണ്ടേഷനും വേൾഡ് സെൻട്രൽ കിച്ചനും ചേർന്നായിരിക്കും ഈ കേന്ദ്രം മുംബൈയിൽ സ്ഥാപിക്കുക. നിലവിൽ ഇന്ത്യൻ വനിതകളുടെ ആരോഗ്യം, തൊഴിൽ എന്നിവയിൽ ശ്രദ്ധചെലുത്തുന്ന മൈന മഹിള എന്ന സംഘടനയുമായി ദീർഘകാലത്തെ ബന്ധമുണ്ട് മേഗന്. ഫെബ്രുവരിയിലാണ് ഇവരുടെ ഡൊമിനിക്കയിലെ പ്രൊജക്ട് പൂർത്തിയായത്.
പ്യുരെറ്റോ റിക്കോയിൽ മറ്റൊന്നിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. ലോകമാസകലം ദുരന്ത പ്രദേശങ്ങളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന വേൾഡ് സെൻട്രൽ കിച്ചൻ എന്ന ജീവകാരുണ്യ സംഘടനയുമായി ചേർന്നാണ് ആർച്ച്വെൽ ഈ സൗകര്യം ഒരുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ