ഥാർത്ഥത്തിൽ ബ്രിട്ടനിൽ രാജഭരണം അവസാനിച്ചിട്ട് നൂറ്റാണ്ടുകളായി. ഇന്ന് രാജാവ് അല്ലെങ്കിൽ രാജ്ഞി എന്നത് കേവലം ആലങ്കാരികമായ ഒരു പദവിമാത്രമാണെങ്കിലും ബ്രിട്ടീഷുകാരുടെ രാജഭക്തിക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. ഇന്നും രാജകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ അവർക്ക് ഏറെ താത്പര്യമാണ്. അതുകൊണ്ടുതന്നെയാണ് മാധ്യമങ്ങൾ രാജകുടുംബവുമായുള്ള വിശേഷങ്ങളുംവാർത്തകളും എന്നും ആഘോഷമാക്കുന്നതും.

ഇപ്പോൾ രാജകൊട്ടാരത്തിൽ നിന്നുള്ള ചൂടുള്ള വാർത്ത ബിയാട്രീസ് രാജകുമാരിയുടെ ഗർഭമാണ്. രാജ്ഞിയുടെ കൊച്ചുമകളായ ഈ 32 കാരികഴിഞ്ഞവർഷം ജൂലായ് 17 ന് ആയിരുന്നു ഇറ്റാലിയൻ പ്രോപ്പർട്ടി ഡെവലപ്പറായ എഡോ മാപ്പേലി മോസിയെ വിവാഹം കഴിച്ചത്. ഇന്നലെ രാവിലെയാണ് ബിയാട്രീസ് രാജകുമാരി ഗർഭിണിയാണെന്ന വാർത്ത ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടത്. വരുന്ന ശരത്ക്കാലത്തെ കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടിയെത്തുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഇതിനു തൊട്ടുപുറകെയാണ് ആഹ്ലാദത്തോടെ ദമ്പതികൾ പടിഞ്ഞാറൻ ലണ്ടനിലെ തെരുവുകളിലൂടെ ഒരു നടത്തത്തിനിറങ്ങിയത്. അയഞ്ഞ വസ്ത്രമണിഞ്ഞ് തെരുവിലൂടെ ഭർത്താവിനൊപ്പം സംസാരിച്ചും ചിരിച്ചും നീങ്ങുന്ന രാജകുമാരിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാജ്ഞിയും ഈ വാർത്തയിൽ ഏറെ സന്തുഷ്ടയാണെന്നാണ് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചത്. ആൻഡ്രൂ രാജകുമാരന്റെയും സാറാ ഫെർഗുസണിന്റെയും രണ്ടാമത്തെ പേരക്കുട്ടിയാണിത്. അതേസമയം, എലിസബത്ത് രാജ്ഞിയുടെ 12-മത്തെ കൊച്ചുപേരക്കുട്ടിയും.

കിരീടാവകാശത്തിനുള്ള പരമ്പരയിൽ 11 മത് സ്ഥാനമായിരിക്കും ബിയാട്രീസിന് പിറക്കാൻ പോകുന്ന കുഞ്ഞിന്. അമ്മയ്ക്ക് രാജകുമാരി പദവി ഉണ്ടെങ്കിലും കുഞ്ഞിന് അത്തരം പദവികളൊന്നും ലഭിക്കുകയില്ല. ആൺമക്കൾക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് മാത്രമായിരിക്കും അത്തരം പദവികൾക്കുള്ള അർഹത. എന്നാൽ, പെൺമക്കളുടെ കുട്ടികൾക്കും ഈ പദവി നൽകാനുള്ള അധികാരം രാജ്ഞിക്കുണ്ട്. പക്ഷെ അവർ അങ്ങനെ ഒരു പദവി നൽകുവാൻ ഇടയില്ല.

നേരത്തേ, ബിയാട്രീസിന്റെ സഹോദരി യൂജിനിയുടെ വിവാഹദിനത്തിലായിരുന്നു മേഗൻ താൻ രണ്ടാമതും ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മേഗന്റെ മൂന്നാം വാർഷികത്തിൽ ബിയാട്രീസ് തന്റെ ഗർഭവിവരം വെളിപ്പെടുത്തിയിരിക്കുന്നു. ഇതാണ് കർമ്മഫലം എന്നാണ് ബിയാട്രീസിന്റെ ഗർഭം വെളിപ്പെടുത്തിയ പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്.