ദുബായ് : കഴിഞ്ഞ ദിവസം നാട്ടിൽ മരണപ്പെട്ട പയ്യോളി പുറക്കാട് സ്വദേശി ഖാലിദ്പറമ്പിലി(48) ന്റെ നിര്യാണവാർത്ത യു എ ഇ യിലെ നാട്ടുകാർക്കും, സുഹൃത്തുകൾക്കുംഞെട്ടലുണ്ടാക്കി. കാൽ നൂറ്റാണ്ടോളമായി ദുബായിൽ, വിദേശ കമ്പനിയിലെ ജോലിയുംബിസിനസുമായി കുടുംബ സമേതം കഴിഞ്ഞിരുന്ന ഖാലിദ്, മികവുറ്റ ഒരു സംഘാടകനുംജീവ കാരുണ്യ പ്രവർത്തകനും, എല്ലാവർക്കും ഒരു അത്താണിയുമായിരുന്നു.

ഒരു മാസം മുമ്പ് അവധിക്കായി നാട്ടിലേക്കു പോയിരുന്ന അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും, തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ഐ സി യുവിൽ കഴിയവേ അസുഖം മൂർച്ഛിച്ചു കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്. രണ്ടു ദിവസം
മുമ്പ് ഇദ്ദേഹത്തിന്റെ മാതാവും മരണപ്പെട്ടിരുന്നു.

യു എ ഇ യിലെ പയ്യോളിക്കരുടെ കൂട്ടായ്മയായ പെരുമ പയ്യോളിയുടെ സ്ഥാപകാംഗ്മായിരുന്ന ഖാലിദ് വളരെ കാലം പെരുമയുടെ ചാരിറ്റി കൺവീനർ ആയിരുന്നു. പെരുമയുടെ എല്ലാസാംസ്‌കാരിക-കാരുണ്യ പരിപാടികളിലും നേതൃത്വപരമായ പങ്കു വഹിച്ചു. ദുബായ് കെ എം സി സികൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെയും ഭാരവാഹിയും, സജീവ പ്രവർത്തകനുമായിരുന്നു.

ഇരിങ്ങൽ കോട്ടക്കൽ സാബില ആണ് ഭാര്യ. ആശിറ, ആതിഫ എന്നിവർ മക്കളാണ്.മുഹമ്മദ്, സുബൈർ (ഇരുവരും ദുബായ്), അബ്ദുറഹിമാൻ(ഖത്തർ) ജമീല, റസിയ, അസ്മ, സൗദ,റൈഹാനത് എന്നിവർ സഹോദരങ്ങളുമാണ്.

ഖാലിദ് പുറക്കാടിന്റെ അകാല നിര്യാണത്തിൽ 'പെരുമ പയ്യോളി' കൂട്ടായ്മ അനുശോചിച്ചു.ഓൺലൈൻ വഴി നടത്തിയ അനുശോചന യോഗത്തിൽ പ്രസിഡണ്ട് ഷാജി ഇരിങ്ങൽ അധ്യക്ഷതവഹിച്ചു. സിക്രട്ടറി അഭിലാഷ് പുറക്കാട് സ്വാഗതം പറഞ്ഞു. ഇസ്മായിൽ മേലടി, ബഷീർ തിക്കോടി,സഹദ് പുറക്കാട്, രാജൻ കൊളാവിപാലം,കാസിം കളത്തിൽ,അസീസ് മേലടി, ഷംസു തൈക്കണ്ടി,അഡ്വ.മുഹമ്മദ് സാജിദ്, ഫൈസൽ മേലടി, ഖാലിദ് കൊളാരി, കരീം വടക്കയിൽ, ഗഫൂർ ,നിയാസ് ,റിയാസ്, റമീസ്, വേണു, നൂർ സംസാരിച്ചു.