- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വാക്സിനും വിമാന യാത്രയും; പ്രവാസികളുടെ ആശങ്കകൾ അധികൃതർക്ക് മുന്നിലെത്തിക്കാൻ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി
ഇന്ത്യയിലെ വാക്‌സിൻ വിദേശ രാജ്യങ്ങളിൽ അംഗീകാരം ഇല്ലാതിരിക്കെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജോലി പോലും നഷ്ടമാകുന്ന തരത്തിൽ വലിയ പ്രതിസന്ധിയിലായി രിക്കുകയാണ്..പല വിദേശ രാജ്യങ്ങളിലേയും എയർപ്പോർട്ടുകൾ തുറന്നാൽ യാത്രക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാകുമെന്ന കാര്യത്തിൽ തീരുമാനം നിർബന്ധമാവും.
ഈ നിയമത്താൽ ഏറെ ദുരിതമനുഭവിക്കുക മാസങ്ങൾ ആയി നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ആയിരിക്കും.ഈ വിഷയത്തിൽ പ്രവാസ മേഖലയിലെ എല്ലാ സംഘടനകളും കേന്ദ്ര പ്രവാസകാര്യാലയത്തിലേക്കും വിദേശകാര്യമന്ത്രാലയത്തിലേക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നോർക്ക വകുപ്പിനും അടിയന്തിരമായി ഇ മെയിൽ അയക്കണമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യസേവന പ്രവർത്തകനുമായ ബഷീർ അമ്പലായി അഭ്യർത്ഥിച്ചു ....
മാത്രമല്ല കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വിമാനയാത്രാ നിരക്ക് വലിയതോതിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വെക്കുന്നതാണന്നും ഈ രണ്ട് പ്രധാന വിഷയങ്ങളിലും വേണ്ട ഇളവുകൾ യുദ്ധകാലടിസ്ഥാനത്തിൽ ഉടനെ നടപ്പിലാക്കണമെന്നും ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ അറിയിച്ചു .
ഇതോടൊപ്പം ചില നിർദ്ദേശങ്ങളുംബഷീർ അമ്പലായി മറ്റു വിദേശ രാജ്യങ്ങളിലെ പ്രവാസികൾക്ക് വേണ്ടി നിർദ്ദേശിച്ചു .....
പ്രവാസികളുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നംബർ/ വിദേശ ഐഡി നംബർ ഉൾപെടുത്തുക ....
പ്രവാസികൾക്ക് എല്ലാ ജില്ലയിലും പ്രത്യേക വാക്‌സിൻ സെന്ററും ആഴ്ചയിലൊരിക്കൽ പ്രത്യേക ദിനവും നിജപ്പെടുത്തുക .....
രണ്ട് വാക്‌സിനു ഇടയിൽ ഉള്ള പരമാവധി സമയദൈർഘ്യം കുറക്കുക
ചെലവ് കുറഞ്ഞ വിമാന ടിക്കറ്റുകൾ നടപ്പിലാക്കുക
ചാർട്ടേഡ് വിമാനങ്ങൾ ഇളവുകളോടെ വിവിധ രാജ്യങ്ങളിലെ പ്രവാസികളെ സംരക്ഷിക്കുന്നതിന് വേണ്ടി ഉടൻ നടപ്പിലാക്കുക
ഈ വിഷയങ്ങളിൽ വലിയ രീതിയിൽ നടപടികൾ നടത്താൻ എല്ലാ പ്രവാസ സംഘടനകളും പ്രവർത്തിക്കണമെന്ന് ഈ കോവിഡ് മഹാമാരിയുടെ വലിയ രീതിയിൽ സങ്കീർണമായ അവസ്ഥയിൽ പ്രവാസ ജീവിതം സാമ്പത്തികമായി സ്ഥിരപ്പെടുത്തേണ്ടത് ഉത്തമബോധ്യമായി എല്ലാവരും കണക്കിലെടുക്കണമെന്ന് ശ്രീ ബഷീർ അമ്പലായി അഭ്യർത്ഥിച്ചു .... ..